Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിനെ കാട്ടാന ചവുട്ടിക്കൊന്നു

ബത്തേരി: വഴിയാത്രക്കാരനായ യുവാവിനെ രാത്രി കാട്ടാന കൊലപ്പെടുത്തി. നൂല്‍പ്പുഴ പഞ്ചായത്തിലെ കാരശേരി വെള്ളാക്കോട് പരേതനായ സോമന്റെ മകന്‍ വിജേഷി (27)നെയാണ് തിങ്കളാഴ്ച രാത്രിയില്‍ കാട്ടാന കൊലപ്പെടുത്തിയത്. വീട്ടിലേക്കുള്ള വനപാതയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ബത്തേരിയിലെ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായ യുവാവ് ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്കു പോവും വഴിയായിരുന്നു സംഭവം. വിഷ്ണുഗിരി ക്ഷേത്രത്തിനു സമീപത്താണ് മൃതദേഹം കിടന്നിരുന്നത്. ബത്തേരി അമ്മായിപ്പാലത്തെ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായിരുന്നു വിജേഷ്. രാവിലെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്.

സ്ഥലത്ത് എത്തിയ വനപാലകരോടു നാട്ടുകാര്‍ ക്ഷുഭിതരായി. വനാതിര്‍ത്തികളിലെ കമ്പിവേലികള്‍ തകര്‍ന്നു കിടക്കുന്നതാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണമെന്ന് ജനങ്ങള്‍ ആരോപിച്ചു. ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയി തോമസ് എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.

വിജേഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആക്ഷന്‍ കമ്മിറ്റി എം എല്‍ എയോട് ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്നും സര്‍ക്കാര്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന മൂന്നു ലക്ഷം രൂപ ഉടന്‍ തന്നെ ലഭ്യമാക്കാമെന്നും എം എല്‍ എ പറഞ്ഞു. ചക്കിയാണ് വിജേഷിന്റെ മാതാവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+