കേസ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികാരം: വിഎസ്

അഴിമതിക്കും പെണ്‍വാണിഭത്തിനുമെതിരായ സമരമാണ് തനിക്കെതിരെ കേസെടുക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതിന് ചൂട്ടുപിടിയ്ക്കുകയാണെന്നും വി.എസ്. ആരോപിച്ചു. ഇത്തരം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എല്ലാ തട്ടിപ്പ് തന്ത്രങ്ങളെയും അതിജീവിച്ച് അഴിമതിക്കെതിരായ പോരാട്ടം തുടരും. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലിക്കുട്ടിയുടെ വേഷങ്ങളാണിതെല്ലാം. കുഞ്ഞാലിക്കുട്ടിക്കെതിരേ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം നേരിടുന്നതിനും കുഞ്ഞാലിക്കുട്ടിയുടെ ചെയ്തികള്‍ മറച്ചുവെയ്ക്കുന്നതിനുമാണ് സര്‍ക്കാരിന്റെ ശ്രമം. ഇത്തരത്തിലുള്ള എല്ലാ തട്ടിപ്പുതന്ത്രങ്ങളും നേരിട്ടുകൊണ്ടാണ് അഴിമതിക്കാരായ ഭരണാധികാരികളുടെ ദുര്‍നയങ്ങള്‍ക്കെതിരേ തങ്ങള്‍ പോരാടുന്നതെന്നും ആ പോരാട്ടം തുടരുമെന്നും വി.എസ് പറഞ്ഞു.
ഭൂമിദാനക്കേസ്സില്‍ വി.എസ്.അച്യുതാനന്ദനെയും മുന്‍മന്ത്രി കെ.പി.രാജേന്ദ്രനെയും പ്രതികളാക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സിന് പ്രോസിക്യൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമോപദേശം നല്‍കിയിരുന്നു. ആദ്യം ലഭിച്ച നിയമോപദേശം അനുകൂലമല്ലാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയത്. ഇതിന് പിന്നാലെ നടന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ വി.എസ്സിനെതിരായ പ്രോസിക്യൂഷന് അഡ്വക്കേറ്റ് ജനറലിന്റെയും ഗവര്‍ണറുടെയും അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.












Click it and Unblock the Notifications