ഫേസ്ബുക്ക് മെസഞ്ചറില്‍ ചാറ്റാന്‍ എക്കൗണ്ട് വേണ്ട

പേരും മൊബൈല്‍ നമ്പറും നല്‍കിയാല്‍ ആര്‍ക്കും മെസഞ്ചറിലൂടെ ചാറ്റ് ചെയ്യാം. ഫേസ്ബുക്ക് എക്കൗണ്ട് വേണ്ടെന്ന് ചുരുക്കം. താമസിയാതെ ഈ സൗകര്യം മെസ്സഞ്ചറിന്റെ മറ്റു പ്ലാറ്റ് ഫോമുകളിലേക്കും എത്തും.
ഇതോടെ തീര്‍ത്തും സ്വകാര്യമായ സംഭാഷണങ്ങള്‍ക്ക് ഫേസ്ബുക് മെസഞ്ചറിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. പക്ഷേ, ഈ ലോഗിന്‍ ഉപയോഗിച്ച് ഇപ്പോള്‍ മറ്റ് അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല.
തീര്‍ച്ചയായും പുതിയ സൗകര്യം മറ്റു മെസ്സേജിങ് സംവിധാനങ്ങളെ അപേക്ഷിച്ച് ഫേസ്ബുക്കിനെ ഏറെ മുകളിലേക്ക് ഉയര്‍ത്തും. കൂടാതെ കൂടുതല്‍ പേരെ ഫേസ്‌ബുക്കിലേക്ക് ആകര്‍ഷിക്കാനും സഹായിക്കും.












Click it and Unblock the Notifications