ചൊവ്വയിലെ മണ്ണ് ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ശ്രമം

അടുത്തിടെ ചൊവ്വയിലേക്ക് വിക്ഷേപിച്ച ക്യൂരിയോസിറ്റി പേടകത്തില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് നാസ പുതിയ ദൗത്യത്തിന്റെ കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്. 2030 ല്‍ ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കുന്നതിന് മുന്നോടിയായിട്ടാണ് 2020 ല്‍ പുതിയ പര്യവേഷണ വാഹനം അയയ്ക്കുകയെന്ന് നാസയിലെ ചാള്‍സ് ബോള്‍ഡന്‍ പറഞ്ഞു.
ക്യൂരിയോസിറ്റിയെപ്പോലെ വലിയൊരു റോവര്‍ തന്നെയായിരിക്കും ചൊവ്വയില്‍ ഇറക്കുക. പര്യവേക്ഷണ വാഹനം ചൊവ്വയിലിറക്കാനായി ക്രെയിന്‍ ടെക്‌നോളജി തന്നെയായിരിക്കും ഉപയോഗിക്കുകയെന്നും സൂചനകളുണ്ട്. ചെലവ് വളരെക്കുറിച്ചായിരിക്കും ഈ റോവര്‍ നിര്‍മിയ്ക്കുകയെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടുവര്‍ഷത്തെ ദൗത്യവുമായി കഴിഞ്ഞ ഓഗസ്റ്റില്‍ ചൊവ്വയില്‍ ഇറങ്ങിയ പര്യവേക്ഷണ വാഹനം ക്യൂരിയോസിറ്റി വിവിധ പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. വാഹനം ഇറങ്ങിയ പ്രദേശത്ത് ഒരുകാലത്തു ജലസാന്നിധ്യമുണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ജീവന്റെ അടിസ്ഥാനഘടകമായ കാര്‍ബണിന്റെ സാന്നിധ്യവും കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇതാണ് നാസയെ കൂടുതല്‍ ഗവേഷണത്തിനായി പ്രേരിപ്പിയ്ക്കുന്നത്. ചൊവ്വയിലെ മണ്ണ് ഭൂമിയിലെത്തിയ്ക്കാനുള്ള ശ്രമങ്ങളും പുതിയ ദൗത്യത്തിലൂടെ നാസ നടത്തുന്നുണ്ട്.
പുതിയ ദൗത്യത്തിന്റെ പ്രഖ്യാപനത്തോടെ നാസയുടെ നിലവിലുള്ളതും ഇനി നടക്കാനിരിക്കുന്നതുമായ ചൊവ്വാദൗത്യങ്ങളുടെ എണ്ണം ഏഴാകും. ചൊവ്വ ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിയ്ക്കാനായി അടുത്ത വര്‍ഷം നാസ വിക്ഷേപിയ്ക്കുന്ന ഉപഗ്രഹം 2016ല്‍ അവിടെ എത്തും.












Click it and Unblock the Notifications