കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയിലെ കാര്‍ബണ്‍ ജീവന്റെ തെളിവ്?

  • By Ajith Babu
Google Oneindia Malayalam News

Curiocity
ന്യൂയോര്‍ക്ക്: ചുവന്ന ഗ്രഹത്തില്‍ ഒരുകാലത്ത് ജീവന്‍ നിലനിന്നിരിയക്കാമെന്ന് നാസ. ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ കാര്‍ബണ്‍ സാന്നിധ്യം ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ കണ്ടെത്തിയതായാണ് നാസ വെളിപ്പെടുത്തിയിരിക്കുന്നത്. നാസയുടെ പര്യവേഷണവാഹനമായ ക്യൂരിയോസിറ്റി ചൊവ്വയിലെ മണ്ണില്‍ നടത്തിയ പരീക്ഷണമാണ് പുതിയ കണ്ടെത്തലിലേക്ക് വഴിതെളിയിച്ചത്.

ക്യൂരിയോസിറ്റി കണ്ടെത്തിയ കാര്‍ബണിന്റെ അംശം തദ്ദേശീയമായതാണെങ്കില്‍ ചൊവ്വയില്‍ ജീവനും ജീവന് അനുകൂലവുമായ സാഹചര്യം ഉണ്ടായിരുന്നുവെന്ന് കരുതേണ്ടി വരുമെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത ശാസ്ത്രജ്ഞര്‍ പറഞ്ഞു. എന്നാല്‍ പുതിയ കണ്ടെത്തല്‍ സംഭവിച്ച് ധൃതിയില്‍ സ്ഥിരീകരണം നല്‍കാനാവില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്യൂരിയോസിറ്റി റോവറിന്റെസാംപിള്‍ അനാലിസിസ് അറ്റ് മാര്‍സ് (എസ്എഎം) എന്ന ഉപകരണമാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍, കാര്‍ബണ്‍ കണ്ടെത്തിയതുകൊണ്ടു മാത്രം ജീവനുണ്ടായിരുന്നുവെന്ന് ഉറപ്പിയ്ക്കാനാവില്ലെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കുന്ന കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ ഗ്രോട്‌സിന്‍ജര്‍ അറിയിച്ചു.

കാര്‍ബണിന്റെ സ്വഭാവം ഓര്‍ഗാനിക്കാണെങ്കില്‍ മാത്രമേ അത് ജീവനുമായി ബന്ധപ്പെടുത്താന്‍ കഴിയുവെന്നും, അത്തരത്തില്‍ അവയെ പരിശോധിച്ചുവരുകയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓര്‍ഗാനിക് കാര്‍ബണ്‍ ഉണ്ടെങ്കില്‍പ്പോലും വെള്ളമില്ലെങ്കില്‍ ജീവന് നിലനില്‍ക്കാനുള്ള അവസ്ഥ ഉരുത്തിരിയാന്‍ ബുദ്ധിമുട്ടാണ്. ഇനി കാര്‍ബണും ജലവും ഉണ്ടെങ്കിലും സള്‍ഫര്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, നൈട്രജന്‍ തുടങ്ങിയവയെല്ലാം ജീവന്റെ ഉദ്ഭവത്തിന് അത്യന്താപേക്ഷിതമാണെന്ന് ജോണ്‍ വിശദീകരിയ്ക്കുന്നു.

ചൊവ്വയിലെ ഉപതരിതലത്തില്‍ കണ്ടെത്തിയ കാര്‍ബണ്‍ ഘടകങ്ങളുടെ ഉല്‍ഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാര്‍ബണ്‍ നക്ഷത്രങ്ങളില്‍നിന്നോ അടുത്തുള്ള ഛിന്ന ഗ്രഹങ്ങളില്‍ നിന്നോ വന്നതാകാമെന്ന നിഗനത്തിലാണ് ശാസ്ത്രജ്ഞര്‍. ചൊവ്വയില്‍ തന്നെയുണ്ടായ ജൈവീക പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ബണ്‍ ഉത്ഭവിച്ചിരിയ്ക്കാനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞിട്ടില്ല.

നാലു മാസമായി ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ക്യൂരിയോസിറ്റി ഗ്രഹത്തില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു.

English summary
Nasa’s Mars rover Curiosity, dispatched to look for the chemical ingredients and environments for microbial life, has found hints of carbon,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X