കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്ഡിഐ: രാജ്യസഭയില്‍ പിന്തുണയ്ക്കുമെന്ന് ബിഎസ്പി

Google Oneindia Malayalam News

Mayawati
ദില്ലി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടു വരുന്ന കാര്യത്തില്‍ രാജ്യസഭയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ യുപിഎ സര്‍ക്കാറിന് അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വിവേചനാധികാരം നല്‍കണമെന്ന ഉപാധിയോടുകൂടിയാണ് പിന്തുണയെന്ന് രാജ്യസഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അറിയിച്ചു.

വര്‍ഗ്ഗീയ കക്ഷികള്‍ക്കൊപ്പം നില്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതാണ് യുപിഎ സര്‍ക്കാറിന് പിന്തുണ കൊടുക്കാന്‍ കാരണം. പ്രധാനപ്പെട്ട പല ബില്ലുകളും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സഭാനടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടും-മായാവതി കൂട്ടിച്ചേര്‍ത്തു.

ഇത് ബിജെപിയുടെ മാത്രം കാര്യമല്ല. വര്‍ഗ്ഗീയമായ ഒരു വിഷയവുമല്ല. തീര്‍ച്ചയായും ഇത് എഫ്ഡിഐയും സിബിഐയും തമ്മിലുള്ള വിഷയമായി മാറി. പല സമയത്തും അവര്‍ ഞങ്ങളെ തേടി വന്നിരുന്നു. അന്ന് ഈ തൊട്ടുകൂടായ്മ ഇല്ലായിരുന്നു-പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ബിഎസ്പിയുടെ ലോകസഭയിലെ ഇറങ്ങിപ്പോക്കിനെ സൂചിപ്പിച്ചുകൊണ്ട് കളിയാക്കിയിരുന്നു.

പിന്തുണച്ചില്ലെങ്കില്‍ മായാവതിക്കെതിരേയുള്ള സിബിഐ അന്വേഷണം മുറുകും. സംസ്ഥാനം ഭരിയ്ക്കുന്നത് ചിരവൈരികളായ സമാജ്‌വാദി പാര്‍ട്ടിയാണ്. അഴിക്കുള്ളിലാകുമെന്ന് മായാവതിയ്ക്ക് പേടിയുണ്ടാകും.

English summary
Mayawati says she will support the govt during FDI vote in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X