കുടകില്‍ കടുവയെ മയക്കുവെടി വച്ച് കൂട്ടിലാക്കി

കഴിഞ്ഞ നാലിനായിരുന്നു നിതുഗുംബയിലെ കാപ്പിത്തോട്ടത്തില്‍ കടുവ ഇറങ്ങിയത്. ചികില്‍സ നല്‍കിയ കടുവ മൈസൂര്‍ മൃഗശാലയില്‍ സുഖംപ്രാപിച്ചുവരികയാണ്. വയനാട്ടിലെ നായ്ക്കട്ടി ഭാഗത്ത് ഇറങ്ങി വന്യമൃഗങ്ങളെ കൊന്ന കടുവയെ കഴിഞ്ഞ രണ്ടാം തീയതി വെടിവെച്ചുകൊന്ന സംഭവം ഇതുമായി താരതമ്യം ചെയ്ത് വന്യജീവി ശാസ്ത്രജ്ഞന്‍ ഡോ ഉല്ലാസ് കാരന്താണ് ചിത്രം സഹിതം മലയാള മാധ്യമങ്ങളെ വിവരം അറിയിച്ചത്.
അവിടെ ജനങ്ങളെ വിളിച്ചുകൂട്ടുന്നതിന് പകരം വന്യജീവി വകുപ്പ് ഉദ്യോസ്ഥരെ വിവരം അറിയിച്ച് കടുവയെ സുരക്ഷിതമായി പിടിച്ചുകൊണ്ടുപോയി ജീവന്‍ രക്ഷിച്ച സംഭവം മാതൃകയാക്കേണ്ടതാണെന്നും ഡോ. ഉല്ലാസ് കാരന്ത് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications