എഫ്ഡിഐ: യുഡിഎഫ് എംപിമാര്‍ പിന്തുണച്ചു

കോണ്‍ഗ്രസ് എംപിമാര്‍ക്കുപുറമേ മുസ്ലിംലീഗ് എംപിമാരായ ഇ അഹമ്മദ്, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരും കേരള കോണ്‍ഗ്രസ് മാണിയുടെ ജോസ് കെ മാണിയും എഫ്ഡിഐക്ക് അനുകൂലമായി കൈയുയര്‍ത്തി. ഇതില്‍ മുസ്ലീം ലീഗ് എഫ്ഡിഐയെ അനുകൂലിയ്ക്കുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഭാഗമായിരിക്കെത്തന്നെ ഡിഎംകെ അംഗങ്ങള്‍ ചര്‍ച്ചയില്‍ എഫ്ഡിഐയോടുള്ള വിയോജിപ്പ് പ്രകടമാക്കിയിരുന്നു. എന്നാല്‍, കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അതിനു പോലും കഴിഞ്ഞില്ല.
വിദേശനിക്ഷേപം സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രി വിദേശ നിക്ഷേപത്തെ അനുകൂലിയ്ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ചര്‍ച്ചയ്ക്കിടെ ചൂണ്ടിക്കാട്ടി. പ്രതിരോധ മന്ത്രി എകെ ആന്റണി മന്ത്രിസഭയില്‍ എതിരായ നിലപാടാണ് സ്വീകരിച്ചത്. ശശി തരൂരും ഇതിന് അനുകൂലമല്ലെന്ന് സുഷമ പറഞ്ഞു.
എഫ്ഡിഐയെ എതിര്‍ക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പമാണോ അതോ കേന്ദ്രത്തിന് ഒപ്പമാണോയെന്ന് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ വ്യക്തമാക്കണമെന്ന് സഭയില്‍ പ്രമേയം അവതരിപ്പിച്ച തൃണമൂലിന്റെ സൗഗത റോയ് ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിയ്ക്കാന്‍ കേരള എംപിമാര്‍ ധൈര്യപ്പെട്ടില്ല.
-
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
ഇനിയുമെത്ര പിളരും ലയിക്കുമീ കേരള കോൺഗ്രസ്... പിളർന്നും പുണർന്നും വളർന്നും -
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം












Click it and Unblock the Notifications