കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെതിരായ ഭൂമിദാനക്കേസ് റദ്ദാക്കി

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
കൊച്ചി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെയുള്ള ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി എച്ച്എസ് സതീശ് ചന്ദ്രനാണ് വിധി പ്രസ്താവിച്ചത്.

കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. വി.എസിനെതിരായ കേസ് നിലനില്‍ക്കുന്നതല്ല. അതിനാല്‍ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഭൂമിദാനക്കേസില്‍ മൂന്ന് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തു നിന്ന് നീക്കിയതില്‍ ഹൈക്കോടതി വ്യാഴാഴ്ച സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി വി.എസിനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത്.
ഭൂമിദാനക്കേസ് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് വി.എസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വി.എസിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗപ്പെടുത്തിയെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു. ബന്ധുവിന് ഭൂമി നല്‍കാന്‍ വി.എസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല.

ബന്ധുവായ വിമുക്തഭടന്‍ സോമന് ഭൂമി പതിച്ചുനല്‍കാന്‍ വി എസ് ഇടപെടല്‍ നടത്തിയതായി ആരോപിച്ചായിരുന്നു കേസ്. പൊതുജനങ്ങള്‍ക്കിടയില്‍ വി എസിന്റെ സല്‍പേരു കളങ്കപ്പെടുത്താനാണു ശ്രമമാണു നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധുവിനു ഭൂമി നല്കാന്‍ വി എസ് ഇടപെട്ടു എന്ന ആരോപണം വിശ്വസനീയമല്ല.

വിജിലന്‍സിനെ സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തിയതായി സംശയിക്കുന്നതായും ജസ്റ്റിസ് എസ് എസ് സതീശ ചന്ദ്രന്‍ വിധിയില്‍ പറഞ്ഞു.'ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണു പുറത്തുവരുന്നത്. കേസെടുത്ത ഉദ്യോഗസ്ഥനു ക്രിമിനല്‍ നടപറ്റി നിയമത്തിന്റെ ബാലപാഠം പോലും അറിയില്ല, വിജിലന്‍സ് സംവിധാനം ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രതിയോഗികളെ നിശബ്ദരാക്കാനുള്ള ശ്രമമാണുണ്ടായതെന്നു സംശയിക്കുന്നു.'ബ53 പേജുള്ള വിധിയില്‍ പറയുന്നു.

ഹൈക്കോടതി കോടതി വിധി യുഡിഎഫ് സര്‍ക്കാരിനേറ്റ വന്‍ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

English summary
The Kerala High Court Thursday acquitted Opposition leader V S Achuthanandan of charges in the case pertaining to the allocation of land to his relative and ex-service man in Kasargod district allegedly flouting norms at the fag end of his tenure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X