ഭൂമിദാനക്കേസ് റദ്ദാക്കിയ വിധിയ്ക്ക് സ്റ്റേ

ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം സിദ്ദിഖും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.അടിയന്തരമായി ഇടപെട്ട് സ്റ്റേ ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. സര്‍ക്കാരിന്റെ വാദം താത്കാലികമായി കോടതി അംഗീകരിച്ചതോടെ് സര്‍ക്കാരിന് മുഖം രക്ഷിയ്ക്കാനായി.
കേസ് റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യരുതെന്ന വി.എസിന്റെ അഭിഭാഷകന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാകുന്നതുവരെ വി.എസിന് കുറ്റപത്രം നല്‍കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
സര്‍ക്കാരിനെതിരേ സിംഗിള്‍ ബഞ്ച് ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ നീക്കം ചെയ്യണമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി കോടതിയില്‍ വാദിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഒരുപാട് തെറ്റായ പരാമര്‍ശങ്ങള്‍ ഉണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് വിഭാഗത്തെ ദുരുപയോഗപ്പെടുത്തിയെന്ന പരാമര്‍ശം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു.
വ്യാഴാഴ്ച രാവിലെയാണ് വി.എസിനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കിയത്. വി.എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു വിധി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി എച്ച്.എസ് സതീശ് ചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിയ്ക്കുന്ന ഉത്തരവിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ഭയന്നാണ് സര്‍ക്കാര്‍ ധൃതിയില്‍ അപ്പീല്‍ നല്കി അനുകൂല വിധി സമ്പാദിച്ചത്.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications