കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിദാനക്കേസ് റദ്ദാക്കിയ വിധിയ്ക്ക് സ്റ്റേ

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
കൊച്ചി: ഭൂമിദാനക്കേസില്‍ വിഎസിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നടപടി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബഞ്ച് വിധി വന്ന് നാലുമണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സ്റ്റേ.

ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം സിദ്ദിഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.അടിയന്തരമായി ഇടപെട്ട് സ്റ്റേ ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. സര്‍ക്കാരിന്റെ വാദം താത്കാലികമായി കോടതി അംഗീകരിച്ചതോടെ് സര്‍ക്കാരിന് മുഖം രക്ഷിയ്ക്കാനായി.

കേസ് റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യരുതെന്ന വി.എസിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാകുന്നതുവരെ വി.എസിന് കുറ്റപത്രം നല്‍കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

സര്‍ക്കാരിനെതിരേ സിംഗിള്‍ ബഞ്ച് ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ നീക്കം ചെയ്യണമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി കോടതിയില്‍ വാദിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഒരുപാട് തെറ്റായ പരാമര്‍ശങ്ങള്‍ ഉണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് വിഭാഗത്തെ ദുരുപയോഗപ്പെടുത്തിയെന്ന പരാമര്‍ശം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

വ്യാഴാഴ്ച രാവിലെയാണ് വി.എസിനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കിയത്. വി.എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു വിധി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി എച്ച്.എസ് സതീശ് ചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിയ്ക്കുന്ന ഉത്തരവിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ഭയന്നാണ് സര്‍ക്കാര്‍ ധൃതിയില്‍ അപ്പീല്‍ നല്‍കി അനുകൂല വിധി സമ്പാദിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X