കൊലക്കേസുകള്‍ പുനരന്വേഷിക്കണം: ശ്രീധരന്‍ പിള്ള

ബി ജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പന്ന്യന്നൂര്‍ ചന്ദ്രന്‍, കൂത്തുപറമ്പിലെ വക്കീല്‍ ഗുമസ്തന്‍ മോഹനന്‍, ആയത്തറയിലെ തട്ടുപറമ്പത്ത് ശശി, ആര്‍എസ്എസ് മുന്‍ പ്രചാരക് രാജന്‍, എന്‍ഡിഎഫുകാരനായ ഫസല്‍ എന്നീ വധക്കേസുകളില്‍ പോലീസ് കേസന്വേഷണം അട്ടിമറിച്ച കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീധരന്‍പിളള ആരോപിച്ചു.
മോഹന്‍ വധക്കേസില്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പ്രതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടിയേരി ദാസന്‍ വധക്കേസില്‍ കോടതിമുറിക്കുളളില്‍ പോലും രേഖകളില്‍ സിപിഎമ്മും പോലീസും ചേര്‍ന്ന് കൃത്രിമം നടത്തിയതായി പോലീസ് കണ്ടെത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സി ബി ഐ തന്നെ അന്വേഷിക്കണമെന്നതില്‍ ബിജെപി ഉറച്ചുനില്‍ക്കുന്നു.ജയകൃഷ്ണന്‍ കേസ് അട്ടിമറിച്ച ഉന്നത പോലീസുകാര്‍ ഉള്‍പ്പെടുന്ന കേരള പൊലീസിന് പകരം ഈ കേസ് സി ബി ഐ യെക്കൊണ്ടു അന്വേഷിപ്പിച്ചാല്‍ മാത്രമേ നീതി നടപ്പാക്കാനാവുകയുളളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications