ഗൂഢാലോചനയുടെ നടുവിനേറ്റ പ്രഹരം: വിഎസ്

തന്നെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കി പകരം വേറെ ആളെ അവരോധിക്കുന്നതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു തനിക്കെതിരെ ഉയര്‍ന്ന കേസ്.
കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും നടത്തിയ ഗൂഢാലോചനയുടെ നടുവിനേറ്റ പ്രഹരമാണ് കോടതി വിധി. ഇതുപോലുള്ള ഗൂഢതന്ത്രങ്ങള്‍ എങ്ങനെ രൂപം കൊണ്ടു എന്നതിനെ പറ്റി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ മാധ്യമപ്രവര്‍ത്തകര്‍ പുറത്തു കൊണ്ടുവരണമെന്നും വി.എസ് പറഞ്ഞു.
ഭൂമിദാനക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്ന സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണ് വിധി. സിപിഎം നേതാക്കളെ തുടര്‍ച്ചയായി കള്ളക്കേസില്‍ കുടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications