കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഢാലോചനയുടെ നടുവിനേറ്റ പ്രഹരം: വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
കൊച്ചി: ഭൂമിദാനക്കേസില്‍ പ്രതിസ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കിയ കോടതി വിധി നീതിയുടെയും സത്യത്തിന്റെയും വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭൂമിദാനക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയ്ക്ക് ലഭിച്ച തിരിച്ചടിയാണ്. ഗൂഢാലോചനയുടെ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിയ്ക്കുമെന്നും വിഎസ് പറഞ്ഞു.

തന്നെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കി പകരം വേറെ ആളെ അവരോധിക്കുന്നതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു തനിക്കെതിരെ ഉയര്‍ന്ന കേസ്.

കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും നടത്തിയ ഗൂഢാലോചനയുടെ നടുവിനേറ്റ പ്രഹരമാണ് കോടതി വിധി. ഇതുപോലുള്ള ഗൂഢതന്ത്രങ്ങള്‍ എങ്ങനെ രൂപം കൊണ്ടു എന്നതിനെ പറ്റി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ മാധ്യമപ്രവര്‍ത്തകര്‍ പുറത്തു കൊണ്ടുവരണമെന്നും വി.എസ് പറഞ്ഞു.

ഭൂമിദാനക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്ന സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണ് വിധി. സിപിഎം നേതാക്കളെ തുടര്‍ച്ചയായി കള്ളക്കേസില്‍ കുടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

English summary
Opposition leader V S Achuthanandhan said that the HC verdict in the Kasargod land allotment case is a setback to the conspiracy hatched by the govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X