കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ ഭൂചലനം, ആറുമരണം

Google Oneindia Malayalam News

Earth Quake
ടെഹ്‌റാന്‍: കിഴക്കന്‍ ഇറാനിലുണ്ടായ ഭൂചലനത്തില്‍ ആറു പേര്‍ മരിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ കമ്പനമുണ്ടായത്. തെക്കന്‍ ഖൊറാസന്‍ പ്രവിശ്യയിലെ സോഹാന്‍ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.

ഖൊറാസനിലെ ദുരന്തനിവാരണ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആറു പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ലൈനുകള്‍ തകരാറിലായതായി-ഇറാനിയന്‍ പാര്‍ലമെന്റില്‍ പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന ജാവേദ് ഹരാവി അറിയിച്ചു.

കഴിഞ്ഞ ആഗസ്തില്‍ കിഴക്കന്‍ അസര്‍ബേജാനുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 300ഓളം മരിയ്ക്കുകയും 3000ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തെക്കുകിഴക്കന്‍ ഇറാനിലെ ബാമില്‍ 2003 ഡിസംബറിലുണ്ടായ ചലനത്തില്‍ 27000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ചില വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് മരണസംഖ്യ എട്ടായി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇറാനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

English summary
At least six people have been killed and several others injured in a magnitude 5.5 earthquake that struck eastern Iran, near the Afghan border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X