ഡോളറിന്റെ തകര്‍ച്ച അടുക്കുന്നു...
അന്തരാഷ്ട്ര തലത്തില്‍ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് ചൈനയുടെ നാണയമായ യുവാന്‍ റെന്‍മിന്‍ബിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഇക്കോണമിക്‌സ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ ചൈനയുടെ നാണയത്തിന്റെ മൂല്യം അന്താരാഷ്ട്രതലത്തില്‍ കാര്യമായി ഉയര്‍ന്നിട്ടുണ്ട്. ഭരണകൂടം ദീര്‍ഘവീക്ഷണത്തോടുകൂടി നവീകരിക്കുന്ന സാമ്പത്തിക നയങ്ങള്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് വരും വര്‍ഷങ്ങളില്‍ സുസ്ഥിരമായി നില്‍ക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ചൈനയുടെ കറന്‍സിയായ റെന്‍മിന്‍ബി (യുവാന്റെ ഒരു രൂപം - രൂപയും പൈസയും പോലെ) 2013 ല്‍ യു എസ് ഡോളറിനെതിരെ രണ്ടുമുതല്‍ മൂന്നുശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഡച്ച് ബാങ്കിന്റെ പ്രവചനം. വരും വര്‍ഷങ്ങളില്‍ ചൈനീസ് ഗവണ്‍മെന്റ് കൂടുതല്‍ ഉദാരവല്‍കൃതമായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്നും അതുമൂലം നാണയത്തിന്റെ മൂല്യം ഇനിയും ഉയര്‍ത്താന്‍ കഴിയുമെന്നും ചൈനീസ് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യുവാന്റെ വിദേശ മൂല്യം 2015 ആകുമ്പോഴെക്കും ഇനിയും ഉയരുമെന്നാണ് സ്കോട്ട്ന്റിലെ റോയല്‍ ബാങ്കിന്റെ വിലയിരുത്തല്‍. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ചൈന രണ്ടാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ സാധ്യതകള്‍ ഏറെയാണ്.
യുഎസ് ഡോളറിനെതിരെ ചൈനീസ് കറന്‍സിയുടെ കുതിച്ചുകയറ്റം കഴിഞ്ഞ കുറച്ചു കാലമായി പതിവായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു വരുന്നത് ആശങ്കാജനകമാണ്. ഏഴ് കിഴക്കേഷ്യന്‍ നഗരങ്ങളില്‍ റെന്‍മിന്‍ബി ബ്‌ളോക്കുകള്‍ സ്ഥാപിച്ചതുമൂലം യുഎസ് ഡോളറിന് വന്‍ ഇടിവും സംഭവിച്ചതും ഇതോടൊപ്പം കൂട്ടിവായിക്കണം.
ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് യൂറോയും, ഡോളറും ഞെരങ്ങുമ്പോള്‍ ചൈന സാമ്പത്തിക വളര്‍ച്ചയുടെ ഒരു പ്രധാന കേന്ദ്രമായി മാറി. അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ യുവാന്റെ മൂല്യം ഡോളറിന്റെ മൂല്യത്തെ മറികടക്കുന്ന കാലം വിദൂരത്തല്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യം അമേരിക്ക, ബ്രിട്ടണ്‍ പോലുള്ള വികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തിയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാനായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
അതുകൊണ്ടു തന്നെ ചൈനയുടെ മൂല്യം അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ ഉയരാനുള്ള സാധ്യതകള്‍ ഏറുന്നു. 2016 ആവുമ്പോഴെക്കും ചൈന ലോക സാമ്പത്തിക രംഗത്ത് പിടിമുറുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications