മുംബൈയില്‍ മലയാളിയെ പുലി കടിച്ചുകൊന്നു

രാവിലെ നാലിനും ആറിനുമിടയ്ക്ക് പുലിയുടെ ആക്രമണം ഉണ്ടായതെന്നാണ് നിഗമനം. മൂത്രമൊഴിയ്ക്കാനായി ഇയാള്‍ പുറത്തുപോയപ്പോള്‍ പുലി ആക്രമിച്ചതെന്ന് കരുതപ്പെടുന്നു. അരക്കിലോമീറ്ററോളം കാട്ടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് ഇരയെ പുലി ഭക്ഷിച്ചത്.
ഈ വര്‍ഷം പ്രദേശത്ത് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ ആറായി. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്യജീവി ആക്രണത്തില്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷമാണെന്ന് അധികൃതര്‍ പറഞ്ഞു.
ബന്ധൂപ് ജലശൂദ്ധീകരണ പ്ലാന്റിലെ ജീവനക്കാരാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചോരപ്പാടുകള്‍ പിന്തുടര്‍ന്ന നടത്തിയ തിരിച്ചലിനൊടുവിലാണ് ചോരയില്‍ക്കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് അറിയിച്ചു.
വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പുള്ളിപ്പുലിയുടെ അക്രമണത്തിലാണ് ഫെര്‍ണാണ്ടസ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.












Click it and Unblock the Notifications