കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ മലയാളിയെ പുലി കടിച്ചുകൊന്നു

  • By Ajith Babu
Google Oneindia Malayalam News

Leopard
മുംബൈ: ബന്ധൂപില്‍ സഞ്ജയ് ഗാന്ധി ദേശീയ പാര്‍ക്കിന് സമീപം മലയാളിയെ പുലി കടിച്ചുകൊന്നു. 52കാരനായ ആന്റണി ഫെര്‍ണാണ്ടസ് എന്നയാളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സ്വകാര്യസ്ഥാപനത്തിലെ സെക്യൂരി ജീവനാക്കാരനായ ഇയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് കണ്ടെത്തിയത്.

രാവിലെ നാലിനും ആറിനുമിടയ്ക്ക് പുലിയുടെ ആക്രമണം ഉണ്ടായതെന്നാണ് നിഗമനം. മൂത്രമൊഴിയ്ക്കാനായി ഇയാള്‍ പുറത്തുപോയപ്പോള്‍ പുലി ആക്രമിച്ചതെന്ന് കരുതപ്പെടുന്നു. അരക്കിലോമീറ്ററോളം കാട്ടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് ഇരയെ പുലി ഭക്ഷിച്ചത്.

ഈ വര്‍ഷം പ്രദേശത്ത് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ ആറായി. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്യജീവി ആക്രണത്തില്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷമാണെന്ന് അധികൃതര്‍ പറഞ്ഞു.

ബന്ധൂപ് ജലശൂദ്ധീകരണ പ്ലാന്റിലെ ജീവനക്കാരാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചോരപ്പാടുകള്‍ പിന്തുടര്‍ന്ന നടത്തിയ തിരിച്ചലിനൊടുവിലാണ് ചോരയില്‍ക്കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് അറിയിച്ചു.

വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പുള്ളിപ്പുലിയുടെ അക്രമണത്തിലാണ് ഫെര്‍ണാണ്ടസ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.

English summary
The body of a 52-year-old man was found on the outskirts of Sanjay Gandhi National Park in Bhandup (east) on Thursday morning,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X