കാസര്‍ക്കോട് വീണ്ടും അപ്രഖ്യാപിത ഹര്‍ത്താല്‍

ചെര്‍ക്കളം ടൗണില്‍ പാടി കോപഌക്‌സില്‍ പ്രവര്‍ത്തിക്കുന്ന പാടിയിലെ കുഞ്ഞമ്പു നായരുടെ പച്ചക്കറി കടയ്ക്കും ഗോപിയുടെ ഫ്രൂട്ട്‌സ് കടയ്ക്കുമാണ് തീവെച്ചത്. ഷട്ടര്‍ ഇട്ട് മുന്‍വശത്ത് ഗ്രില്‍സിനകത്ത് സൂക്ഷിച്ചിരുന്ന പച്ചക്കറിക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഇരുസംഭവങ്ങളും. പച്ചക്കറി കട കത്തി നശിച്ചതില്‍ അരലക്ഷം രൂപയുടെ നഷ്ടവും, ഗോപിയുടെ ഫ്രൂട്ട്‌സ് കട കത്തിനശിച്ചതില്‍ ഒരു ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചതായി ഉടമകള്‍ പറഞ്ഞു. ബദിയടുക്ക ഉളിയത്തടുക്കയിലെ കൃഷ്ണന്റെ റോഡരികിലുള്ള ചായക്കടയും തീയിട്ട് നശിപ്പിച്ചത്.
പൊലീസ് ബുധനാഴ്ച രാത്രി തന്നെ താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ പെട്രോളിംഗും കാവലും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ചില കേന്ദ്രങ്ങളില്‍ അക്രമങ്ങള്‍ നടന്നു. മേല്‍പറമ്പ് ചളിയങ്കോട്ട് ഇടവഴിയിലൂടെ ബൈക്കിലെത്തിയ സംഘമാണ് കെഎസ്ആര്‍ടി.സി ബസിന് നേരെ ഇന്നലെ രാവിലെ പത്തരയോടെ കല്ലെറിഞ്ഞത്. ഏരിയാലില്‍ ഇടവഴിയില്‍ നിന്ന് ബസിന് നേരെ കല്ലെറിഞ്ഞ ശേഷം അക്രമികള്‍ ഓടിപ്പോകുകയായിരുന്നു. ഇവയ്ക്ക് പുറമെ രണ്ടിടത്തും ഓരോ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു.
ബുധനാഴ്ച രാത്രിയില്‍ ചളിയങ്കോട്, കുമ്പള ആരിക്കാടി, സി പി സി ആര്‍ ഐ, ചെര്‍ക്കള എന്നിവിടങ്ങളില്‍ കെഎസ് ആര്‍ ടി സി ബസുകള്‍ക്കും ബദിയടുക്ക പെര്‍ഡാലയില്‍ ഗുരുവായൂരപ്പന്‍ എന്ന സ്വകാര്യബസിന് നേരെയും കല്ലേറുണ്ടായി. മുള്ളേരിയയിലാണ് ടാറ്റാ സുമോയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇന്നലെ രാവിലെ കല്ലേറിന് ശേഷവും പൊലിസ് എസ്‌കോര്‍ട്ടോടെ മേഖലയില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തി. എന്നാല്‍ വൈകുന്നേരത്തോടെ യാത്രക്കാരുടെ കുറവു കാരണവും ജീവനക്കാരുടെയും യാത്രാക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് സര്‍വീസ് നിര്‍ത്തിവച്ചു.
കാസര്‍ക്കോട് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇരുമുന്നണികളും രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെ പേരില്‍ വളം വെച്ചുകൊടുക്കുന്നതാണ് വര്‍ഗ്ഗീയകക്ഷികളെ ഉറഞ്ഞുതുള്ളാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരം നീക്കങ്ങള്‍, അത് ഏത് വര്‍ഗ്ഗീയ കക്ഷിയുടെ ഭാഗത്തുനിന്നുണ്ടായാലും, മുളയിലെ നുള്ളാന്‍ സാധിച്ചില്ലെങ്കില്‍ കാസര്‍ക്കോട് താമസിയാതെ കേരളത്തിന്റെ കളങ്കമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications