മദ്യനയം നടപ്പാക്കാന്‍ പുതിയ കമ്മീഷന്‍

നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡീ അഡിക്ഷന്‍ സെന്ററുകള്‍ക്ക് ബീവറേജസ് കോര്‍പറേഷന്‍ സാമ്പത്തികസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മദ്യനയം മുന്നോട്ട് കൊണ്ടുപോവുന്നതിന് ചില പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് എങ്ങിനെ മുന്നോട്ട് കൊണ്ട് പോവാമെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള വിവേചനാധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചുകഴിഞ്ഞു.
ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ രാത്രി 11 മണിവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ബീവറേജസ് കോര്‍പറേഷന്‍ ലാഭത്തിന്റെ ഒരു ശതമാനം കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റിയുടെ ഭാഗമായി വിനിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഡീ അഡിക്ഷന്‍ സെന്ററുകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ കമ്മിറ്റി രൂപീകരിക്കും. ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍, സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുള്‍പ്പെടുന്ന കമ്മിറ്റിയ്ക്കായിരിക്കും ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ചുമതലയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications