ശസ്ത്രക്രിയ ചാനലില്‍: മെഡിക്കല്‍ കോളെജില്‍ സമരം

ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെയും യൂത്ത് കോണ്‍ഗ്രസുകാര്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനെയുമാണ് വ്യാഴാഴ്ച ഉപരോധിച്ചത്.രാവിലെ മുതല്‍ തുടങ്ങിയ ഡി വൈ എഫ് ഐയുടെ ഉപരോധം വൈകുന്നേരം വരെ നീണ്ടു. ശേഷം ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ് അപ്പുണ്ണി സമരക്കാരുമായി ചര്‍ച്ച നടത്തുകയും സംഭവം സംബന്ധിച്ച് അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അറിയിച്ചു.
നേരത്തെ നഴ്‌സിംഗ് സൂപ്രണ്ട് ഓഫീസിലുണ്ടായിരുന്ന മെഡിക്കല്‍കോളജ് പ്രിന്‍സിപ്പലിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തുടര്‍ന്ന് ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ പോലീസെത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. ശസ്ത്രക്രിയാ രംഗങ്ങള്‍ പുറത്താവാനിടയായത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവം സംബന്ധിച്ച് ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റിനോടും ആശുപത്രി അധികൃതരോടും വിശദീകരണം തേടിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications