സ്‌കൂള്‍ കായികമേള, പാലക്കാട് ചാംപ്യന്മാര്‍
തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാംപ്യന്മാരായി. 266 പോയിന്റോടെ പാലക്കാട് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ നിലവിലുള്ള ചാംപ്യന്മാരായ എറണാകുളം 257 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. 84 പോയിന്റുള്ള കോഴിക്കാടാണ് മൂന്നാം സ്ഥാനത്ത്. വെറും രണ്ടു പോയിന്റ് മാത്രമാണ് കാസര്‍ക്കോട് പോയിന്റ് നിലയില്‍ ഏറ്റവും താഴെയാണ്.

ഓവറോള്‍ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പില്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് കോതമംഗലം 111 പോയിന്റുമായി ഏറ്റവും മുന്നിലെത്തി. 99 പോയിന്റുള്ള മാര്‍ബേസിലാണ് രണ്ടാം സ്ഥാനത്ത്. പാലക്കാട് പറളി സ്‌കൂള്‍ 76 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
മീറ്റില്‍ മൊത്തം 17 മീറ്റ് റെക്കോഡുകള്‍ പിറന്നു. ഇതില്‍ അഞ്ചെണ്ണം ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനങ്ങളായിരുന്നു. ചിരവൈരികളായ സെന്റ് ജോര്‍ജ്ജിനെതിരേ പ്രായതട്ടിപ്പ് വിവാദവുമായി മാര്‍ ബേസില്‍ രംഗത്തെത്തിയത് മേളയുടെ നിറം കെടുത്തിയിരുന്നു. വൈദ്യപരിശോധനയെ തുടര്‍ന്ന് രണ്ട് താരങ്ങള്‍ അയോഗ്യരായതിനെ തുടര്‍ന്നാണ് എറണാകുളത്തിന് കിരീടം നഷ്ടമായത്. 32 പോയിന്റാണ് എറണാകുളത്തിന് നഷ്ടമായത്.












Click it and Unblock the Notifications