കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ എം ഷാജിക്കെതിരെ പി ജയരാജന്റെ മാനനഷ്ടക്കേസ്

Google Oneindia Malayalam News

Shaji-Jayarajan
കെ എം ഷാജി എം എല്‍ എക്കെതിരെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. മലയാള മനോരമ എം ഡി, ചന്ദ്രിക ദിനപത്രം എഡിറ്റര്‍ എന്നിവര്‍ക്കുമെതിരെയും മാനനഷ്ടക്കേസിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസിലെ പ്രതിയായ പി ജയരാജന്‍ പുറത്തുള്ളതിനാല്‍ കേസിലെ മറ്റൊരു പ്രതി കൊല്ലപ്പെട്ടതുപോലെ ഇനിയും ഇത്തരം കൊലപാതകങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് കെ എം ഷാജി എം എല്‍ എ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.

ഇത്തരത്തില്‍ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയതിനും അത് പ്രസിദ്ധീകരിച്ചതിനുമാണ് എം എല്‍ എക്കും പത്രങ്ങള്‍ക്കുമെതിരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജയരാജന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതി ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് കേസിനെ മാറ്റിമറിക്കുന്നതാണ് എം എല്‍ എയുടെ പ്രസ്താവന.

പ്രസംഗത്തില്‍ ജയരാജനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിനാല്‍ എം എല്‍ എക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസിന്റെ തുടര്‍നടപടി ജനുവരി എട്ടിന് ഉണ്ടാകുമെന്ന് പി ജയരാജന് വേണ്ടി ഹാജരായ അഡ്വ സെബാസ്റ്റ്യന്‍ പോള്‍ അറിയിച്ചു.

English summary
P Jayarajan sent legal notice to KM Shaji MLA, related to his statement regarding Shukkoor Murder Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X