കാണാതായ ടാക്‌സി ഡ്രൈവര്‍ കൊല്ലപ്പെട്ട നലയില്‍

വ്യാഴാഴ്ച രാത്രിയാണ് ടവേര കാറില്‍ ഓട്ടം പോയ രഘുവിനെ കാണാതായത്. കൊലപ്പെടുത്തിയ ശേഷം കാര്‍ തട്ടിയെടുത്തതായി സംശയിക്കുന്നു. ശബരിമലക്ക് പോകാന്‍ മാലയിട്ടിരിക്കുകയായിരുന്നു രഘു.
വടക്കഞ്ചേരി കണ്ണമ്പ്രയില്‍ നിന്നും വിളിച്ചതനുസരിച്ച് ഊട്ടിക്ക് ഓട്ടം പോകുകയാണെന്നു രഘു വീട്ടുകാരെ ആദ്യം വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഓട്ടം പോകുന്നില്ലെന്നും താന്‍ ഇപ്പോള്‍ പാലക്കാട് ഉണ്ടെന്നും തിരികെ വീട്ടിലേക്കു മടങ്ങുകയാണെന്നും വിളിച്ചറിയിച്ചു.
ഇതിനു ശേഷം വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്.












Click it and Unblock the Notifications