ജപ്പാനില്‍ വന്‍ ഭൂചലനം

കമിയാഷിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ സമുദ്രത്തിന് 30 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. പ്രാദേശിക സമയം 5. 18നാണ് ഭൂകമ്പമുണ്ടായത്. യ നാശനഷ്ടങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
ടോക്കിയോയെ നഗരത്തെ ഭൂകമ്പം പിടിച്ചുലച്ചുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഭൂചലനത്തെ തുടര്‍ന്ന് കിഴക്കന്‍ തീരത്ത് ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു. ഇതേതുടര്‍ന്നാണ് ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്.
അതേസമയം, ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയത്തിന് സുരക്ഷാ ഭീഷണിയില്ലെന്നു അധികൃതര്‍ അറിയിച്ചു. കഴിഞ്ഞതവണയുണ്ടായ ശക്തമായ ഭൂചനലത്തില്‍ ഫുകുഷിമ നിലയത്തിന് കേടുപാടുണ്ടാവുകയും ആണവ ചോര്‍ച്ചയുണ്ടാകുകയും ചെയ്തത് ലോകത്തിന് വന്‍ ഭീഷണി സൃഷ്ടിച്ചിരുന്നു.
2011 മാര്‍ച്ചിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ തകര്‍ന്ന് തരിപ്പണമായ മിയാഗി തീരമുള്‍പ്പെടുന്ന മേഖലയിലാണ് ഭൂചലമുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications