Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക ആണവപരീക്ഷണം നടത്തി

Nuclear Test
ആണവ നിര്‍വ്യാപനത്തിന്റെ പേരില്‍ ലോക പോലിസ് ചമയുന്ന അമേരിക്ക നെവാദയില്‍ ആണവപരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ആണവപരീക്ഷണങ്ങളുടെ പേരില്‍ ഇറാനെ തുടര്‍ച്ചയായി കണ്ണരുട്ടി പേടിപ്പിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയുടെ ഈ നീക്കം ഏറെ വിമര്‍ശിക്കപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്.

പോളക്‌സ് എന്നു പേരിട്ടുള്ള പരീക്ഷണം ലോസ് അലാമോസ് നാഷണല്‍ ലാബോറട്ടറിയിലെയും സന്‍ഡ്യ നാഷണല്‍ ലബോറട്ടറിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് നടത്തിയത്. അമേരിക്കയുടെ പരീക്ഷണത്തിനെതിരേയുള്ള ആദ്യ പ്രതികരണം സഖ്യകക്ഷിയായ ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ നിന്നായിരുന്നു.

ആണവവിമുക്ത ലോകത്തിനു വേണ്ടി വാദിക്കുന്ന ബരാക് ഒബാമ ഇത്തരമൊരു പരീക്ഷണത്തിന് വേണ്ടി എന്തിനാണ് പച്ചക്കൊടി കാട്ടിയതെന്ന് മനസ്സിലാകുന്നില്ലെന്ന് ഹിരോഷിമ മേയര്‍ കസുമി മത്സൂയി പറഞ്ഞു. ഇതിന്റെ ആഘാതമെന്താണെന്ന് അമേരിക്കയ്ക്ക് ഇതുവരെയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു-നാഗാസാക്കി ആറ്റോമിക് ബോംബ് സര്‍വൈവേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഹിരോതമി യമാദ കുറ്റപ്പെടുത്തി.

മനുഷ്യര്‍ക്ക് നേരെ അണുബോംബ് പ്രയോഗിച്ച ഏകരാജ്യമായ അമേരിക്ക 1945 മുതല്‍ ഇതുവരെ 1032 പരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളത്. 1945ല്‍ നാഗസാക്കിയിലും ഹിരോഷിമയിലുമായി നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴും ആളുകള്‍ ഈ ആണവവികിരണത്തിന്റെ തിക്ത ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+