12 കാരനെ ജീവനോടെ മുതല വിഴുങ്ങി

അച്ഛനൊപ്പം നദീ തീരത്തിലൂടെ പോകുന്നതിനിടെയാണു കുട്ടിയെ ഭീമാകാരനായ മുതല പിടിച്ചത്. വെള്ളം കുടിക്കാന്‍ നദിയിലേക്കിറങ്ങിയപ്പോഴാണു വലിയ മുതല കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ സമയം അച്ഛന്‍ കുറച്ചകലെയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
അച്ഛനും സമീപമുണ്ടായിരുന്ന റെയില്‍വേ തൊഴിലാളികളും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുതല കുട്ടിയെ വെള്ളത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഇത്തരം സംഭവം നടക്കുന്നത്. പ്രദേശത്ത് 500 മുതലകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications