എഫ്ഡിഐ കര്‍ഷകര്‍ക്ക് ഗുണകരമെന്ന് മന്മോഹന്

എഫ്.ഡി.ഐ അനുവദിക്കുന്നത് കര്‍ഷകരെ സഹായിക്കുമെന്നും കാര്ഷികോല്പന്നങ്ങളുടെ വിപണനത്തിന് പുതിയ സാങ്കേതിക വിദ്യകള്‍ ഉണ്ടാകുന്നതിനും ഇത് വഴി തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ പിന്തുണച്ചിട്ടുണ്ടെന്നും പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ സുവര്‍ണ ജൂബിലി ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി ചൂണട്ിക്കാട്ടി. കാര്‍ഷികരംഗത്ത് നിലവിലും ഭാവിയിലും ഉണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് പഠിച്ച് അവയ്ക്ക് പരിഹാരം കാണാനും യൂണിവേഴ്സിറ്റിയോട് മന്മോഹന് നിര്‍ദ്ദേശിച്ചു.
വെള്ളിയാഴ്ച രാജ്യസഭയില്‍ ബിഎസ്പി നടത്തിയ മായാജാലത്തിലൂടെയാണ് യുപിഎ എഫ്ഡിഐയ്ക്കെതിരെയുള്ള പ്രമേയത്തെ യുപിഎ അതിജീവിച്ചത്. ഇത്രയും നാളും വിദേശനിക്ഷേപത്തിനെതിരെ പറഞ്ഞതെല്ലാം വിഴുങ്ങി പ്രമേയത്തിന് വോട്ട് ചെയ്യാന്‍ മായാവതി തയാറാവുകയായിരുന്നു.
അതിനിടെ ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചതിന് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനെ യു.എസ് സ്വാഗതം ചെയ്തു. ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും അതോടൊപ്പം ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണംചെയ്യുന്നതാണ് തീരുമാനമെന്ന് യു.എസ് വിദേശകാര്യ വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.
വിദേശനിക്ഷേപം ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കും ലഭിക്കും. ഭക്ഷ്യഉത്പന്നങ്ങളുടെ വില കുറയും. നിരവധി യു.എസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നതിന് താല്പര്യമുണ്ടെന്നും ടോണര്‍ പറഞ്ഞു. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടെത്തുന്ന വാള്‍മാര്‍ട്ടിനെതിരെ യുഎസില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ത്യയില്‍ എഫ്ഡിഐ അനുവദിയ്ക്കാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിയ്ക്കുന്നത്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications