കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്ഡിഐ കര്‍ഷകര്‍ക്ക് ഗുണകരമെന്ന് മന്‍മോഹന്‍

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ലുധിയാന: ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പരാജയപ്പെട്ടതിന് പിന്നാലെ എഫ്.ഡി.ഐയെ പിന്തുണച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്.

എഫ്.ഡി.ഐ അനുവദിക്കുന്നത് കര്‍ഷകരെ സഹായിക്കുമെന്നും കാര്‍ഷികോല്പന്നങ്ങളുടെ വിപണനത്തിന് പുതിയ സാങ്കേതിക വിദ്യകള്‍ ഉണ്ടാകുന്നതിനും ഇത് വഴി തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ പിന്തുണച്ചിട്ടുണ്ടെന്നും പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ സുവര്‍ണ ജൂബിലി ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി ചൂണട്ിക്കാട്ടി. കാര്‍ഷികരംഗത്ത് നിലവിലും ഭാവിയിലും ഉണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് പഠിച്ച് അവയ്ക്ക് പരിഹാരം കാണാനും യൂണിവേഴ്‌സിറ്റിയോട് മന്‍മോഹന്‍ നിര്‍ദ്ദേശിച്ചു.

വെള്ളിയാഴ്ച രാജ്യസഭയില്‍ ബിഎസ്പി നടത്തിയ മായാജാലത്തിലൂടെയാണ് യുപിഎ എഫ്ഡിഐയ്‌ക്കെതിരെയുള്ള പ്രമേയത്തെ യുപിഎ അതിജീവിച്ചത്. ഇത്രയും നാളും വിദേശനിക്ഷേപത്തിനെതിരെ പറഞ്ഞതെല്ലാം വിഴുങ്ങി പ്രമേയത്തിന് വോട്ട് ചെയ്യാന്‍ മായാവതി തയാറാവുകയായിരുന്നു.

അതിനിടെ ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചതിന് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനെ യു.എസ് സ്വാഗതം ചെയ്തു. ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും അതോടൊപ്പം ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണംചെയ്യുന്നതാണ് തീരുമാനമെന്ന് യു.എസ് വിദേശകാര്യ വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.

വിദേശനിക്ഷേപം ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കും ലഭിക്കും. ഭക്ഷ്യഉത്പന്നങ്ങളുടെ വില കുറയും. നിരവധി യു.എസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നതിന് താല്‍പര്യമുണ്ടെന്നും ടോണര്‍ പറഞ്ഞു. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടെത്തുന്ന വാള്‍മാര്‍ട്ടിനെതിരെ യുഎസില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ത്യയില്‍ എഫ്ഡിഐ അനുവദിയ്ക്കാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിയ്ക്കുന്നത്.

English summary
Prime Minister Manmohan Singh on Saturday said the move will benefit farmers and consumers and help introduce new technologies in agri marketing.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X