Get Updates
Get notified of breaking news, exclusive insights, and must-see stories!

കളക്ടര്‍ക്ക് നേരെ മണല്‍മാഫിയയുടെ ആക്രമണം

Kozhikode
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ കെവി മോഹന്‍കുമാറിന് നേരെ മണല്‍മാഫിയയുടെ ആക്രമണം. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം.

അനധികൃത മണല്‍കടത്ത് പിടിക്കാനെത്തിയ കളക്ടറുടെ കാറിനു മുകളിലേക്ക് ടിപ്പര്‍ ലോറിയില്‍ നിന്നും മണല്‍ ലോഡ് മറിച്ചിട്ടു.
കോഴിക്കോട്-കണ്ണാടിക്കുളം റോഡിലായിരുന്നു സംഭവം.

ജില്ലയില്‍ മണല്‍മാഫിയയുടെ പ്രവര്‍ത്തനം സജീവമാണെന്ന പരാതിയെ തുടര്‍ന്നാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനെത്തിയത്. പൊലീസ് റെയ്ഡിനെത്തുമ്പോള്‍ മണല്‍ വാരല്‍ സംഘം നേരത്തെ വിവരം മണത്തറിഞ്ഞ് മുങ്ങുകയാണ് പതിവ്. പ്രദേശത്ത് അനധികൃത മണല്‍ക്കടത്ത് ശക്തമാണെന്ന് നാട്ടുകാര്‍ പറയുന്നു.

മണല്‍ മാഫിയയ്‌ക്കെതിരെ റെയ്ഡ് തുടരുമെന്ന് കലക്ടര്‍ പറഞ്ഞു. അതേസമയം താന്‍ കല്ക്ടറാണെന്നറിയാതെയാണ് സംഘം കാറിന് മുകളില്‍ മണലിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+