Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിവില പിടിച്ചുനിര്‍ത്തുമെന്ന് മുഖ്യമന്ത്രി

 Steps will be taken to control increase in price of rice
തൃശൂര്‍: അരിവിലയുടെ കുതിപ്പിന് തടയിടാന്‍ അടിയന്തരമായി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ അരി സംസ്ഥാനത്ത് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരിവില കുതിച്ചുയരുന്നത് സംബന്ധിച്ച് കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി തോമസുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ അരി നല്‍കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഒരു ലക്ഷം ടണ്‍ അരി നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഈ അരി പൊതുവിപണിയില്‍ കിലോയ്ക്ക് 18.50 രൂപയ്ക്ക് വില്‍പ്പന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്നതും മാവേലി സ്‌റ്റോര്‍ വഴി വിതരണം ചെയ്യുന്നതും തടസ്സമില്ലാതെ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ സംസ്ഥാനത്ത് കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി വിപണിയില്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കിലോയ്ക്ക് 18 മുതല്‍ 20 രൂപ വരെയായിരുന്നു അരിവില. എന്നാല്‍ ഇപ്പോള്‍ അരിവില 45 രൂപ വരെയായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. അരിവില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മാവേലി സ്‌റ്റോറുകള്‍ വഴി കൂടുതല്‍ അരി വിതരണം ചെയ്ത് വില നിയന്ത്രിക്കാന്‍ കഴിയണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ വിഎസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+