ഡ്രൈവറുടെ കൊല: മുഖ്യപ്രതി പിടിയില്‍

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന പാലക്കാട് വടക്കാഞ്ചേരി സ്വദേശി ഉന്മേഷിനെയാണ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത വാഹനവും ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തു.
കേസില്‍ നാല് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. മറ്റ് മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ ഈ മൂന്നുപേരും പോലീസ് വലയിലായതായും സൂചനയുണ്ട്.
തൃശൂര്‍ ചേലക്കര ചെട്ടിത്തെരുവ് ആലക്കപ്പറമ്പ് വീട്ടില്‍ മുത്തുവിന്റെ മകന്‍ രഘുവിനെയാണ് (കണ്ണന്‍38) പാലക്കാടിനടുത്ത് തിരുനെല്ലായ് പുഴയില്‍ കൊല്ലപ്പെട്ട നിലയില്‍ വെള്ളിയാഴ്ച കണ്ടെത്തിയത്.മൃതദേഹത്തിന്റെ കഴുത്തും വയറും കീറിമുറിച്ച നിലയിലായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ഏഴരയ്ക്ക് ചെറുതുരുത്തിയ്ക്കടുത്ത് ആറ്റൂരിലുള്ള വീട്ടില്‍നിന്നാണ് ഊട്ടിയിലേക്ക് രഘു ടാക്‌സിയുമായി പോയത്. എന്നാല്‍, രാത്രി 11.30ഓടെ രഘു അച്ഛന്റെ ഫോണില്‍ വിളിച്ച് ഓട്ടം വേണ്ടെന്നുവെച്ച് മടങ്ങുകയാണെന്ന് അറിയിച്ചു.
സംസാരത്തിനിടെ ഫോണ്‍ കട്ടായതിനാല്‍ പിന്നീട് ബന്ധപ്പെടാനായില്ല. രഘു തിരിച്ചെത്താതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചേലക്കര പൊലീസിന് പരാതി നല്‍കിയിരുന്നു. അതിനിടെയാണ് പാലക്കാട്ട് നിന്നും മൃതദേഹം കണ്ടെത്തിയതും ബന്ധുക്കളെത്തി തിരിച്ചറിഞ്ഞതും.












Click it and Unblock the Notifications