മര്‍ഡോക്കിന്റെ അമ്മ 103 ല്‍ മരിച്ചു
മാധ്യമ ചക്രവര്‍ത്തിയായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ അമ്മ എലിസബത്ത് മര്‍ഡോക്ക് (103) മരിച്ചു. ഓസ്‌ത്രേലിയയിലെ ക്രൂഡെന്‍ ഫാം എന്ന തോട്ടത്തിലെ വസതിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. മനുഷ്യസ്‌നേഹിയും പരോപകാര തത്പരയുമായിരുന്നു എലിസബത്തിന് ധാരാളം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഓസ്‌ത്രേലിയയിലെ വിവിധ പത്രങ്ങളടെ ഉടമയായ കീത്ത് മര്‍ഡേക്കിന്റെ ഭാര്യയാണ് എലിസബത്ത്. വിവാഹത്തിന് കെയ്ത് മര്‍ഡോക്ക് 19വയസ്സ് പ്രായമുള്ള തന്റെ പ്രിയതമക്ക് സമ്മാനിച്ചതായിരുന്നു ക്രൂഡന്‍ ഫാമിലെ വില്ല.
അമ്മയുടെ വിയോഗം ഒരു തീരാ നഷ്ടമാണെന്നും ഇത്രയും അറിവും സ്‌നേഹവുമുള്ള അമ്മയെ ഞങ്ങള്‍ക്ക് നഷ്ടമായതില്‍ ദുഖമുണ്ടെന്നും റൂപര്‍ട്ട് മര്‍ഡോക്ക് മരണം സ്ഥിരീകരിച്ചതിന് ശേഷം പറഞ്ഞു.
ചെറു്പം മതലേ പരോപകാര തത്പരയായിരുന്ന എലിസബത്ത് മൂന്ന് ദശകത്തോളം മെല്‍ബോണിലെ റോയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ചു. അതോടൊപ്പം മൃഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമായും പ്രവര്‍ത്തിച്ചു.
ഹെലന്‍ ഹാന്റ്ബറി, റൂപര്‍ട്ട്, അന്ന കന്റോര്‍, ജാനറ്റ് കാള്‍വര്‍ട്ട് ജോണ്‍സ് എന്നിവരാണ് മക്കള്‍. മൂത്ത മകളായ ഹെലന്‍ ഹന്റ്ബറി 2004ല്‍ അസുഖബാധിതയായി മരിച്ചിരുന്നു.
77പിന്‍തുടര്‍ച്ചാവകാശികളുള്ള ഒരു വലിയ കുടുംബത്തിലെ കാരണവരാണ് മരിച്ചത്. ആസ്ട്രലിയയിലെ ആയിരങ്ങള്‍ എന്റെ അമ്മയുടെ വിയോഗത്തില്‍ ദുഖിക്കുന്നുണ്ടെന്ന് 84വയസ്സുകാരനായ മാധ്യമ ചക്രവര്‍ത്തി റൂപര്‍ട്ട് മര്‍ഡോക്ക് പറഞ്ഞു.












Click it and Unblock the Notifications