കേറ്റിന്റെ വിവരം പുറത്തുവിട്ട നഴ്സ് ജീവനൊടുക്കി

ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന കാതറിന് രാജകുമാരിയുടെ പ്രൈവറ്റ് നഴ്സായിരുന്നു ജസീന്ത. രണ്ട് ഓസ്ട്രേലിയന്‍ റേഡിയോ ജോക്കികളോട് കാതറിന്റെ ആരോഗ്യവിവരം ജസീന്ത വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു.
ബ്രിട്ടനിലെ രാജ്ഞി ക്വീന്‍ എലിസബത്തും ചാള്‍സ് രാജകുമാരനുമെന്ന വ്യാജേന റേഡിയോ ജോക്കികള്‍ ജസീന്ധയില് നിന്ന് കേറ്റിന്റെ അസുഖ വിവരങ്ങള്‍ ടെലഫോണിലൂടെ ചോര്‍ത്തുകയായിരുന്നു. സിഡ്നി ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന 2ഡേ എഫ്എം നിലയത്തിലെ റേഡിയോ ജോക്കികളായ മെല്‍ ഗ്രേയ്ഗും മൈക്കിള്‍ ക്രിസ്റ്റ്യനുമാണ് ശബ്ദം മാറ്റി ജസീന്തയെ കബളിപ്പിച്ചത്.
എലിസബത്ത് രാജ്ഞിയാണെന്നും ചാള്‍സ് രാജകുമാരനാണെന്നും പറഞ്ഞ് ആശുപത്രിയിലേക്കു വിളിച്ചാണ് ജസീന്തയില്‍നിന്നു കാതറിന് രാജകുമാരിയുടെ രോഗവിവരങ്ങള്‍ ആരാഞ്ഞത്. അപ്രതീക്ഷിതമായ ഫോണ്‍വിളിയില്‍ പരിഭ്രാന്തയായ ജസീന്തയാകട്ടെ വിവരങ്ങളെല്ലാം അറിയിക്കുകയും ചെയ്തു.
അതിരാവിലെ ആശുപത്രിയിലേക്ക് ഇവര്‍ വിളിച്ചപ്പോള്‍ റിസപ്ഷനിസ്റ്റ് ഉണ്ടായിരുന്നില്ല. കാതറീന്റെ മുറിയിലെത്തിയ ഫോണെടുത്തത് ജസീന്തയായിരുന്നു. വ്യാജഫോണ്‍ വന്നതായി ആശുപത്രിവൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും സംഭവത്തില്‍ രാജകുടുംബത്തോട് ക്ഷമചോദിക്കുകയും ചെയ്തിരുന്നു.
കേറ്റിന്റെ വിവരങ്ങള്‍ റേഡിയോയിലൂടെ പുറത്തുവിട്ടതിനുശേഷം വ്യാജ ഫോണ്‍ കോളിലൂടെയായിരുന്നു വിവരങ്ങള്‍ ശേഖരിച്ചതെന്നും നഴ്സിന് തങ്ങളെ തിരിച്ചറിയാനായില്ലെന്നും ഇവര്‍ റേഡിയോ പരിപാടിയിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം ലോകം മുഴുവന്‍ വാര്‍ത്തയായതോടെ ജസീന്ത അസ്വസ്ഥത പ്രകടിപ്പിച്ചതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഫോണ്‍ വിളി വിവാദമായതോടെ റേഡിയോ ജോക്കികള്‍ ക്ഷമ ചോദിച്ചിരുന്നു.
ജസീന്തയുടെ മരണത്തില്‍ ബ്രിട്ടീഷ് രാജകുടുംബം അനുശോചനം രേഖപ്പെടുത്തി. കേറ്റിന്റെ ഭര്‍ത്താവ് വില്യമും കുടുംബത്തെ ദു:ഖം അറിയിച്ചു. അതേസമയം സംഭവത്തെ കുറിച്ച് രാജകുടുംബം പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വ്യാജഫോണ്‍ വിളിയുടെ ബലിയാടാണ് ജസീന്തയെന്ന് കിംഗ് എഡ്വേര്‍ഡ് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ലോഫ്ത്ഹൗസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. നാലുവര്‍ഷമായി കിംഗ് എഡ്വേര്‍ഡ് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന ജസീന്ത രണ്ടു മക്കളുടെ അമ്മയാണ്.
സംഭവത്തെ കുറിച്ച് ആസ്ട്രേലിയയിലെ മാദ്ധ്യമ കമ്മീഷനായ ആസ്ട്രേലിയന്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ അതോറിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications