• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേറ്റിന്റെ വിവരം പുറത്തുവിട്ട നഴ്‌സ് ജീവനൊടുക്കി

  • By Ajith Babu
2 Day FM radio presenters Mel Greig, left, and Michael Christian
ലണ്ടന്‍: റേഡിയോ ജോക്കികളാല്‍ കബളിപ്പിയ്ക്കപ്പെട്ട് ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടണിന്റെ അസുഖവിവരം കൈമാറിയ ഇന്ത്യന്‍ വംശജയായ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗര്‍ഭിണിയായ കേറ്റിനെ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ച കിംഗ് എഡ്‌വേര്‍ഡ് ആശുപത്രിയിലെ നഴ്‌സായ ജസീന്ത സല്‍ദാന്‍ഹയെയാണ് (46) മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്തു വരികയാണ് ജസീന്ത. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന കാതറിന്‍ രാജകുമാരിയുടെ പ്രൈവറ്റ് നഴ്‌സായിരുന്നു ജസീന്ത. രണ്ട് ഓസ്‌ട്രേലിയന്‍ റേഡിയോ ജോക്കികളോട് കാതറിന്റെ ആരോഗ്യവിവരം ജസീന്ത വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു.

ബ്രിട്ടനിലെ രാജ്ഞി ക്വീന്‍ എലിസബത്തും ചാള്‍സ് രാജകുമാരനുമെന്ന വ്യാജേന റേഡിയോ ജോക്കികള്‍ ജസീന്ധയില്‍ നിന്ന് കേറ്റിന്റെ അസുഖ വിവരങ്ങള്‍ ടെലഫോണിലൂടെ ചോര്‍ത്തുകയായിരുന്നു. സിഡ്‌നി ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന 2ഡേ എഫ്എം നിലയത്തിലെ റേഡിയോ ജോക്കികളായ മെല്‍ ഗ്രേയ്ഗും മൈക്കിള്‍ ക്രിസ്റ്റ്യനുമാണ് ശബ്ദം മാറ്റി ജസീന്തയെ കബളിപ്പിച്ചത്.

എലിസബത്ത് രാജ്ഞിയാണെന്നും ചാള്‍സ് രാജകുമാരനാണെന്നും പറഞ്ഞ് ആശുപത്രിയിലേക്കു വിളിച്ചാണ് ജസീന്തയില്‍നിന്നു കാതറിന്‍ രാജകുമാരിയുടെ രോഗവിവരങ്ങള്‍ ആരാഞ്ഞത്. അപ്രതീക്ഷിതമായ ഫോണ്‍വിളിയില്‍ പരിഭ്രാന്തയായ ജസീന്തയാകട്ടെ വിവരങ്ങളെല്ലാം അറിയിക്കുകയും ചെയ്തു.

അതിരാവിലെ ആശുപത്രിയിലേക്ക് ഇവര്‍ വിളിച്ചപ്പോള്‍ റിസപ്ഷനിസ്റ്റ് ഉണ്ടായിരുന്നില്ല. കാതറീന്റെ മുറിയിലെത്തിയ ഫോണെടുത്തത് ജസീന്തയായിരുന്നു. വ്യാജഫോണ്‍ വന്നതായി ആശുപത്രിവൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും സംഭവത്തില്‍ രാജകുടുംബത്തോട് ക്ഷമചോദിക്കുകയും ചെയ്തിരുന്നു.

കേറ്റിന്റെ വിവരങ്ങള്‍ റേഡിയോയിലൂടെ പുറത്തുവിട്ടതിനുശേഷം വ്യാജ ഫോണ്‍ കോളിലൂടെയായിരുന്നു വിവരങ്ങള്‍ ശേഖരിച്ചതെന്നും നഴ്‌സിന് തങ്ങളെ തിരിച്ചറിയാനായില്ലെന്നും ഇവര്‍ റേഡിയോ പരിപാടിയിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം ലോകം മുഴുവന്‍ വാര്‍ത്തയായതോടെ ജസീന്ത അസ്വസ്ഥത പ്രകടിപ്പിച്ചതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഫോണ്‍ വിളി വിവാദമായതോടെ റേഡിയോ ജോക്കികള്‍ ക്ഷമ ചോദിച്ചിരുന്നു.

ജസീന്തയുടെ മരണത്തില്‍ ബ്രിട്ടീഷ് രാജകുടുംബം അനുശോചനം രേഖപ്പെടുത്തി. കേറ്റിന്റെ ഭര്‍ത്താവ് വില്യമും കുടുംബത്തെ ദു:ഖം അറിയിച്ചു. അതേസമയം സംഭവത്തെ കുറിച്ച് രാജകുടുംബം പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വ്യാജഫോണ്‍ വിളിയുടെ ബലിയാടാണ് ജസീന്തയെന്ന് കിംഗ് എഡ്വേര്‍ഡ് ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലോഫ്ത്ഹൗസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. നാലുവര്‍ഷമായി കിംഗ് എഡ്വേര്‍ഡ് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന ജസീന്ത രണ്ടു മക്കളുടെ അമ്മയാണ്.

സംഭവത്തെ കുറിച്ച് ആസ്‌ട്രേലിയയിലെ മാദ്ധ്യമ കമ്മീഷനായ ആസ്‌ട്രേലിയന്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ അതോറിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
An Indian-origin nurse who was duped into transferring a hoax call that gave away information on pregnant Kate Middleton's medical condition to Australian radio presenters was on Thursday found dead in a suspected suicide.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more