എഫ്ഡിഐ: ഹിതപരിശോധന വേണമെന്ന് കെജ്രിവാള്‍

സിബിഐ അന്വേഷണം എന്ന ഭീഷണി ഉപയോഗിച്ചാണ് ബിഎസ്പിയെയും എസ്പിയെയും വരുതിയിലാക്കിയതെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. ഈ വിഷയത്തില്‍ സഭ വേണ്ടത്ര ചര്‍ച്ച നടത്തിയിട്ടുമില്ല.
വിദേശനിക്ഷേപം വരുന്നത് കര്‍ഷകര്‍ക്ക് ഏറെ അനുഗ്രഹമാകുമെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ അമേരിക്കയിലെ അനുഭവം ഇതല്ല നമ്മെ പഠിപ്പിക്കുന്നത്. പിന്നെ വാള്‍മാര്‍ട്ട് വന്ന് കര്‍ഷകര്‍ക്ക് കോള്‍ഡ് സ്‌റ്റോറേജ് പണിയുമെന്നതാണ് മറ്റൊരു അനുകൂലഘടകമായി സര്‍ക്കാര്‍ ഉയര്‍ത്തികാട്ടുന്നത്.
കഴിഞ്ഞ 65വര്‍ഷമായി സര്‍ക്കാറിനു ചെയ്യാന്‍ കഴിയാത്ത കാര്യം വിദേശകമ്പനികള്‍ ചെയ്യുമെന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതിനുള്ള പണവും പാവം കര്‍ഷകനില്‍ നിന്ന് ഈടാക്കാന്‍ അവര്‍ മടിക്കില്ല.












Click it and Unblock the Notifications