എഫ്ഡിഐ വോട്ട്, യുപിഎ കൈക്കൂലി നല്‍കി

ബിഎസ്പിയും എസ്പിയും ചില്ലറ വില്‍പ്പന മേഖലയ്‌ക്കെതിരേ സമരം നടത്തിയിരുന്നവരാണ്. ഉത്തര്‍പ്രദേശില്‍ ശത്രുക്കളായി പോരടിക്കുന്നവരാണ്. ഇവരെ ഒരുമിച്ചു നിര്‍ത്താന്‍ ഭീഷണിയുടെയോ പണത്തിന്റെയോ വാഗ്ദാനത്തിന്റെയോ സ്വാധീനമുണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. തീര്‍ച്ചയായും ഇതിനെ കൈക്കൂലിയെന്നു തന്നെ വിളിക്കണം.
1993ല്‍ നരസിംഹറാവു അവിശ്വാസപ്രമേയത്തെ അതിജീവിച്ചതും മന്‍മോഹന്‍ സിങ് ഇന്തോ-അമേരിക്ക ആണവകരാര്‍ പാസ്സാക്കിയതും എങ്ങനെയാണെന്ന് നാം തിരിച്ചറിഞ്ഞതാണ്. തീര്‍ച്ചയായും ക്രമവിരുദ്ധമായ എന്തോ ഒന്ന് നടന്നിട്ടും. വരും കാലങ്ങളില്‍ അത് തിരിച്ചറിയാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാന്‍ കുറച്ച് സമയമെടുക്കും. സംഭവിച്ച നെറികേടെന്താണെന്ന് ജനം തിരിച്ചറിയണം. യുപിഎ സര്‍ക്കാര്‍ സഭയില്‍ നേടിയ സാങ്കേതിക വിജയം വാസ്തവത്തില്‍ ജനാധിപത്യത്തെ തന്നെ അവഹേളിക്കുന്നതാണ്.
<center><iframe width="560" height="315" src="http://www.youtube.com/embed/c-MqPl4CROY" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications