പള്ളിയ്ക്ക് മുകളില്‍ ഹനുമാന്‍; യുവാവ് അറസ്റ്റില്‍
റൂര്‍ക്കേല: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപതാം വാര്‍ഷികദിനത്തില്‍ സമുദായസ്പര്‍ധയുണ്ടാക്കുംവിധമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത യുവാവിനെ ഒഡീഷ പൊലീസ് അറസ്റ്റുചെയ്തു. ഇരുപതുകാരനായ പിന്റു സാഹുവാണ് അറസ്റ്റിലായത്.
മസ്ജിദിന് മുകളില്‍ ഹിന്ദു ദേവനായ ഹനുമാന്‍ ഇരിക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചിത്രം സാമുദായികസ്പര്‍ദ്ധ വളര്‍ത്തുമെന്ന് സൂചന ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ഇതേത്തുടര്‍ന്ന് പൊലീസ് മൂന്ന് സൈബര്‍ വിദഗ്ധരുടെ സേവനംതേടി. ഒടുവില്‍ പിന്റുവിന്റെ അക്കൗണ്ടില്‍നിന്നാണ് ചിത്രം പോസ്റ്റ്‌ചെയ്തതെന്ന് ഒടുവില്‍ കണ്ടെത്തുകയായിരുന്നു.
ഐ.ടി ആക്ടിലെ 153(എ) 295(എ) 298(എ) എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ സമൂഹത്തിലെ സമാധാനപരമായ അന്തരീക്ഷത്തെ അസ്വസ്ഥമാക്കിയതിനാണ് അറസ്റ്റ്.












Click it and Unblock the Notifications