കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ കള്ളനോട്ട് ശേഖരവുമായി യുവാവ് പിടിയില്‍

Google Oneindia Malayalam News

Fake Currency
വന്‍ കള്ളനോട്ട് ശേഖരവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. നോട്ടിരട്ടിപ്പിനായി കൊണ്ടുവന്ന 2.48 ലക്ഷത്തിന്റെ കള്ളനോട്ടുമായി കോഴിക്കോട് ബാലുശേരി തഖ്‌വ മന്‍സിലില്‍ ഷബീറിനെ(23) യാണ് കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. നാര്‍ക്കോട്ടിക് ഡി വൈ എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കള്ളനോട്ട് കൈമാറാനായി ചങ്കുവെട്ടിയിലെത്തിയതായിരുന്നു. തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ നിന്നാണ് കള്ളനോട്ട് കൊണ്ടുവന്നതെന്ന് ഇയാള്‍ സമ്മതിച്ചു. അഞ്ഞൂറിന്റെ 496 നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്. നൂറെണ്ണം വീതമുള്ള നാല് കെട്ടുകളും 96 എണ്ണമടങ്ങിയ ഒരു കെട്ടുമാണ് ഉണ്ടായിരുന്നത്. ഒരേ സീരിയല്‍ നമ്പറിലുള്ളവയായിരുന്നു കൂടുതലും. മൊത്തം നോട്ടുകള്‍ക്കുമായി എട്ട് സീരിയല്‍ നമ്പറുകളേ ഉണ്ടായിരുന്നുള്ളൂ.

വിദേശനാണയ വിനിമയ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവ് ബിസിനസില്‍ വന്‍നഷ്ടം നേരിട്ടതിനെ തുടര്‍ന്നാണ് കള്ളനോട്ട് വ്യാപാരത്തിലേക്കിറങ്ങിയത്. ഇയാളുടെ ബാലുശേരിയിലെ വീട് പണയത്തിലാണ്. ആര്‍ക്കുവേണ്ടിയാണ് ഇയാള്‍ നോട്ടുകള്‍ കൊണ്ടുവന്നത്, എവിടെയാണ് നോട്ട് അച്ചടിച്ചത് തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

English summary
A youth was arrested with fake Indian currency having face value of Rs 2.48 Lakh from Malappuram district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X