Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്ഡ്‌കോള്‍ വീരന്‍ പിടിയില്‍

മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ സൗഹൃദവും പ്രണയവും നടിച്ച് വശീകരിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത യുവാവ് പിടിയില്‍. തൃശൂര്‍ മണലൂര്‍ പാലാഴി സ്വദേശി കണ്ണംപറമ്പില്‍ ശിവരാമന്‍ എന്ന ശ്രീരാമകൃഷ്ണനെയാണ്(29) നിലമ്പൂര്‍ എസ് ഐ സുനില്‍ പുളിക്കലും സംഘവും അറസ്റ്റ് ചെയ്തത്.

നിലമ്പൂര്‍ അകമ്പാടം സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്ത ആറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഇരുപത്തയ്യായിരം രൂപയും പ്രതിയില്‍ നിന്നും പോലീസ് വീണ്ടെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ 5 മാസക്കാലമായി നിലമ്പൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി തൃശൂര്‍ വാടാനപ്പള്ളിയില്‍ വെച്ച് പിടിയിലായത്. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് എടുത്ത മൊബൈല്‍ നമ്പറാണ് ഇയാള്‍ സ്ത്രീകളുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നത്.

ഡയല്‍ ചെയ്യുന്ന നമ്പറില്‍ ഫോണ്‍ എടുക്കുന്നത് സ്ത്രീകളാണെങ്കില്‍ അവരുമായി സംസാരിക്കുകയും തുടര്‍ച്ചയായി സംസാരിക്കുന്നതിലൂടെ സൗഹൃദം സ്ഥാപിച്ചെടുക്കുകയും ചെയ്തതിനുശേഷം പ്രതിയുടെ വീട്ടിലെ കഷ്ടപ്പാടുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും പറഞ്ഞു ഇവരില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുന്നതാണ് ഇയാളുടെ പതിവ്.

തൃശൂര്‍ ജില്ലയിലെ പല സ്ഥലത്തേക്കും വിളിച്ചു വരുത്തിയാണ് ആഭരണങ്ങള്‍ വാങ്ങിയിരുന്നത്. ഫോണ്‍ നമ്പറിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമുള്ള സ്ത്രീകളും ഇയാളുടെ തട്ടിപ്പിന് ഇരയായതായി പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ ഇവരാരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലീസിന് കൂടുതല്‍ കേസുകള്‍ എടുക്കാനാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+