സംസ്ഥാനത്ത് മാഫിയരാജെന്ന് സുധീരന്‍

ബിഹാറും യു.പിയും പോലെ മാഫിയാഭരണത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. മദ്യമാഫിയയും ഭൂമിമാഫിയയും സംസ്ഥാനത്ത് കരുത്താര്‍ജ്ജിയ്ക്കുകയാണ്. ഇതിനെ നിയന്ത്രിയ്ക്കാനുള്ള സംവിധാനങ്ങള്‍ ശക്തമല്ല. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയില്ലാതെ ഇക്കാര്യങ്ങള്‍ നടക്കില്ല.
സംസ്ഥാനത്ത് വ്യാപകമായ മണല്‍വാരലും വയല്‍നികത്തലും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ നിലയില്‍ അവസ്ഥ തുടര്‍ന്നാല്‍ മാഫിയാരാജായി കേരളം മാറും. ഇത് അടിയന്തരമായി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
സ്‌റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിള്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം












Click it and Unblock the Notifications