കക്കൂസ് മാലിന്യം തള്ളിയ ലോറി പിടികൂടി
കക്കൂസ് മാലിന്യം ജനവാസകേന്ദ്രങ്ങളില്‍ ഒഴുക്കിയ ടാങ്കര്‍ലോറിയും ഡ്രൈവറും പിടിയില്‍. മാലിന്യം ജനവാസകേന്ദ്രങ്ങളില്‍ ഒഴുക്കിവിട്ട ടാങ്കര്‍ലോറിയും ഡ്രൈവറും പിടിയിലായി. ഏറാമലയിലെ വെള്ളികുളങ്ങര-ഒഞ്ചിയം റോഡില്‍ ഒഞ്ചിയം പാലത്തിനു സമീപം ഗ്രാമപഞ്ചായത്ത് മെമ്പറുടെ വീടിനു മുന്നിലാണ് മാലിന്യം തള്ളിയത്. ലോറി ഡ്രൈവര്‍ പാലക്കാട് കോട്ടപ്പാലം മലയംപള്ളിയില്‍ അമീറിനെയാണ് എടച്ചേരി എസ് ഐ അറസ്റ്റ് ചെയ്തത്. ലോറിയും കസ്റ്റഡിയിലെടുത്തു.

മൂന്നാംതീയതി പുലര്‍ച്ചെ രണ്ടരമണിയോടെയാണ് ഏറാമല പഞ്ചായത്ത് 15-ാം വാര്‍ഡ് അംഗം പറമ്പത്ത് പ്രഭാകരന്റെ വീടിനു മുന്നിലാണ് കക്കൂസ് മാലിന്യം തള്ളിയത്. ഇതേ രീതിയില്‍ ആറുമാസം മുമ്പ് വടകര ഓര്‍ക്കാട്ടേരി കുന്നുമ്മക്കര റോഡിലും കക്കൂസ് മാലിന്യം തള്ളിയിരുന്നു. ടാങ്കര്‍ ലോറിയുടെ പിന്‍വശത്ത് പ്രത്യേക അറയുണ്ടാക്കി മോട്ടോര്‍ പമ്പ് സ്ഥാപിച്ച് കക്കൂസ് സെപ്റ്റിക് ടാങ്കില്‍ നിന്നും ലോറിയുടെ ടാങ്കിലേക്ക് മാലിന്യം പമ്പ് ചെയ്ത് നിറക്കുകയും ടാങ്കിന്റെ പിന്‍വശത്തെ വലിപ്പമേറിയ വാല്‍വിലൂടെ പുറത്തേക്ക് തള്ളുകയും ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പതിനായിരം രൂപ മുതകല്‍ 25000 രൂപ വരെയാണ് ലോറി വാടകയായി ഈടാക്കുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു.












Click it and Unblock the Notifications