പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടില്ലെന്ന് വിഎസ്

നിങ്ങള്‍ക്ക് എങ്ങനെയാണ് അത് തോന്നിയതെന്ന് മനസ്സിലാവുന്നില്ലെന്നും പ്രതിപക്ഷ നേതാവ് സ്ഥാനമില്ലാതാക്കാനാണ് ഈ കേസ് കെട്ടിച്ചമച്ചതെന്നും ആണ് താന്‍ പറഞ്ഞത്. അല്ലാതെ അതില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടി തലത്തില്‍ അത്തരം ഗൂഢാലോചന നടന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്നും വി.എസ്. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭൂമിദാന കേസില്‍ വി.എസ് കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി പുറപ്പെടുവിച്ചതിനെ കുറിച്ച് പ്രതികരിക്കുമ്പോള്‍ നടത്തിയ വിഎസിന്റെ പരാമര്‍ശമാണ് വിവാദമായത്. തന്നെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് മാറ്റാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസ് എന്ന് വി.എസ് പറഞ്ഞിരുന്നു. പ്രസ്താവന മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു.
വിഎസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും വി.എസ് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത് എന്നതിനെ പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സി.പി.എം സ്‌റ്റേറ്റ് സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications