ഹാള്‍മാര്‍ക്ക് ജന്മദിനകാര്‍ഡിനെതിരേ പ്രതിഷേധം
പെണ്‍കുട്ടികളുടെ 13ാം പിറന്നാള്‍ ആഘോഷത്തിന് മോടികൂട്ടാന്‍ യുകെ കമ്പനിയായ ഹാള്‍മാര്‍ക്ക് പുറത്തിറക്കിയ ജന്മദിനാശംസാകാര്‍ഡ് വിവാദമാകുന്നു.

'ഇന്ന് നിങ്ങള്‍ക്ക് 13 വയസ്സ് തികയുകയാണ്. നല്ല വലിപ്പമുള്ള മാറിടം നിങ്ങള്‍ക്കുണ്ടെങ്കില്‍ അടുത്ത ജന്മദിനത്തിന് നിങ്ങളുടെ പണക്കാരനായ ബോയ് ഫ്രണ്ട് വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയേക്കാം ' നല്ല മാറിടമുണ്ടെങ്കില്‍ നല്ല ബോയ്ഫ്രണ്ടിനെ ലഭിക്കുമെന്നര്‍ത്ഥം വരുന്ന കാര്‍ഡിലെ വാക്കുകളാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററില്‍ വിമര്‍ശനമേറ്റുവാങ്ങുന്നത്.
അമേരിക്കന്‍ നോവലിസ്റ്റായ മൗറീന്‍ ജോണ്‍സണ്‍ യുകെയിലെ തന്റെ സന്ദര്‍ശനത്തിനിടെ ആകസ്മികമായാണ് ഈ കാര്‍ഡ് കാണാനിടയായത്. ഉടന്‍ തന്നെ ഹാള്‍മാര്‍ക്കിനായി ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുവരെ 1250 ഓളം പേരാണ് ഈ പോസ്റ്റ് റി ട്വീറ്റ് ചെയ്തിരിക്കുന്നത്.
സംഗതി വിവാദമായതോടെ ഹാള്‍മാര്‍ക്ക് ക്ഷമാപണവുമായി രംഗത്തെത്തി. 1998ലാണ് ഈ കാര്‍ഡ് പ്രസിദ്ധീകരിച്ചത്. ക്രിയേറ്റിവ് പബ്ലിഷിങ് എന്ന കമ്പനിയാണ് ഇതിന്റെ പ്രസാധകര്‍. ഈ കമ്പനി പിന്നീട് ഹാള്‍മാര്‍ക്ക് ഏറ്റെടുക്കുകയായിരുന്നു. തീര്‍ച്ചയായും ഈ കാര്‍ഡ് ഒരു തെറ്റാണ്. ഞങ്ങളുടെ എല്ലാ കഴിവും ഉപയോഗിച്ച് വിപണിയില്‍ ഈ കാര്‍ഡുകള്‍ ബാക്കിയുണ്ടെങ്കില്‍ കണ്ടെത്തി നശിപ്പിക്കും.












Click it and Unblock the Notifications