കര്‍ണാടക നിയമസഭ പിരിച്ചുവിട്ടേക്കും

അതേസമയം നിയമസഭ മരവിപ്പിക്കാന്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് തന്നെ ശുപാര്‍ശ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
224 അംഗ സഭയില്‍ 119 പേരുടെ പിന്തുണയാണു മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി വിമതന്‍ ബി.എസ്. യെഡിയൂരപ്പ രൂപീകരിച്ച കര്‍ണാടക ജനതാ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചു 13 എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. ഇതോടെ സാങ്കേതികമായി ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായിക്കഴിഞ്ഞു.
കൂടാതെ പുതിയ സാഹചര്യം മുതലെടുത്തു പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഇടയുണ്ട്. അത്തരം സാഹചര്യമുണ്ടായാല്‍ യെഡിയൂരപ്പയെ പിന്തുണയ്ക്കുന്നവര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു വോട്ട് ചെയ്യും. ഇതു സര്‍ക്കാരിന്റെ പതനത്തിനു വഴിവയ്ക്കും. ഇതിന് കാത്തുനില്‍ക്കാതെ നിയമസഭ പിരിച്ചുവിടാനാണ് ബിജെപി ആലോചിയ്ക്കുന്നത്. അടുത്ത മേയിലാണു കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുക.












Click it and Unblock the Notifications