ടീഷര്‍ട്ട് ധരിച്ച പെണ്‍കുട്ടികള്‍ക്ക് പിഴ

എന്നാല്‍ ഇക്കാര്യത്തില്‍ നെറ്റിചുളിക്കേണ്ട കാര്യമില്ലെന്നാണ് കോളജ് പ്രിന്‍സിപ്പാള്‍ പറയുന്നത്. 1970 മുതല്‍ പുലര്‍ത്തി വരുന്ന ഡ്രസ് കോഡുണ്ട്. ഇത് ലംഘിയ്ക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാറുമുണ്ട്.
എല്ലാ തിങ്കളാഴ്ചയും വെള്ള സാല്‍വാര്‍ കമ്മീസ് ധരിയ്ക്കണം. മറ്റു ദിവസങ്ങളിലും സര്‍വാര്‍ കമ്മീസാണ് ധരിയ്‌ക്കേണ്ടത്. പക്ഷേ, ഇഷ്ടമുള്ള നിറത്തിലുള്ളത് ധരിയ്ക്കാം. വനിതാ ജീവനക്കാര്‍ സാരിയിലാണ് എത്തേണ്ടത്. പുരുഷ ജീവനക്കാര്‍ ഫേര്‍മല്‍ ട്രൗസറും ഷര്‍ട്ടും ധരിയ്ക്കണം.
കാലത്തിനനുസരിച്ച് മാറാന്‍ ഞങ്ങളും തയ്യാറായിട്ടുണ്ട്. നീളമുള്ള കുര്‍ത്തയോടൊപ്പം ജീന്‍സ് ധരിയ്ക്കാന്‍ പെണ്‍കുട്ടികളെ അനുവദിയ്ക്കാറുണ്ട്. എന്നാല്‍ ഇവര്‍ ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഡ്രസ് കോഡ് മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും നിലവിലുള്ള നിയമം തുടരാനാണ് കോളജ് അധികൃതരുടെ തീരുമാനം.












Click it and Unblock the Notifications