അംബാനിമാരുടെ സ്വിസ്എക്കൗണ്ട്നമ്പറുമായി കെജ്രിവാള്‍
മുംബൈ: മുകേഷ് അംബാനിയും അനില്‍ അംബാനിയും കള്ളപ്പണം സൂക്ഷിക്കുന്ന എച്ച്എസ്ബിസിയിലെ എക്കൗണ്ട് നമ്പറുകളുമായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ രംഗത്ത്.
മുകേഷിനും അനിലിനും സ്വിസ് ബാങ്ക് എക്കൗണ്ടുകളുണ്ടെന്നും അതില്‍ കണക്കില്‍ പെടാത്ത പണമുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് രണ്ടു പേരും പറഞ്ഞിരുന്നത്. ഇപ്പോള്‍ രണ്ടു പേരുടെയും എക്കൗണ്ട് നമ്പറുകള്‍ പറയാം. 5090160983 , 5090160984 എന്നീ എക്കൗണ്ടുകളിലാണ് രണ്ടു പേരുടെയും പണം.

മുകേഷ് അംബാനിയുടെ എക്കൗണ്ട് നമ്പറടക്കം കെജ്രിവാള്‍ പുറത്തുവിട്ടിട്ടും ഇത് അംഗീകരിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയ്യാറായിട്ടില്ല. മുകേഷ് അംബാനിക്കോ റിലയന്‍സ് ഇന്‍ഡസ്ട്രീസിനോ തെറ്റായ രീതിയിലുള്ള ഒരു എക്കൗണ്ടും ലോകത്തെവിടെയും ഇല്ല-റിലയന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
എച്ച്എസ്ബിസി ഹവാല ഇടപാടുകളാണ് നടത്തുന്നതെന്ന് കെജ്രിവാളും കൂട്ടാളിയായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ആരോപിച്ചിരുന്നു. അംബാനിമാരുടെയും ഡാബര്‍, നരേഷ് ഗോയ്ല്‍, ബിര്‍ള, ടണ്ടന്‍ കുടുംബങ്ങളുടെയും പണം സൂക്ഷിച്ചിരിക്കുന്നത് സ്വിസ് ബാങ്കിന്റെ ജനീവ ബ്രാഞ്ചിലാണെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications