കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിദാനക്കേസ്: ജനുവരിയിലേക്ക് മാറ്റി

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
ദില്ലി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതിയും കേരളാ ഹൈക്കോടതിയും മൂന്നാഴ്ചത്തേക്ക് മാറ്റിവച്ചു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

ഭൂമിദാനക്കേസില്‍ തങ്ങള്‍ക്ക് എതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പി.എ സുരേഷും ഭൂമിക്ക് അപേക്ഷ നല്‍കിയ ടി. കെ. സോമനും സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഭൂമി ദാനത്തില്‍ വി.എസ് ഇടപെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുണ്‌ടെന്നാണ് സര്‍ക്കാരിന്റെ വാദം.

ഭൂമിദാന കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചു. ജനുവരി മൂന്നാംവാരം കേസ് വീണ്ടും പരിഗണിക്കും. അതുവരെ കേസ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ തുടരും. ഇതുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേയുള്ള ഭൂമിദാനക്കേസില്‍ സിംഗിള്‍ ബഞ്ച് വിധി തിടുക്കത്തില്‍ റദ്ദാക്കിയ ഡിവിഷന്‍ ബഞ്ച് നടപടിക്കെതിരേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന് പരാതി നല്‍കി. ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷനാണ് പരാതി നല്‍കിയത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഡിവിഷന്‍ ബഞ്ച് വിധി സ്റ്റേ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഇംഗ്ലീഷ് പരിഭാഷയില്ലാതെയാണ് അപ്പീല്‍ കേട്ടത്. ഉത്തരവിന്റെ പകര്‍പ്പ് അവ്യക്തമായിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും ചീഫ് ജസ്റ്റിസിന്റെ അറിവോടെയാണങ്കില്‍ ബഞ്ച് മാറണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
The High Court and the Supreme Court postponed hearing of the land allotment case in which opposition leader V S Achuthanandhan was made accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X