നിയമസഭ സമ്മേളനത്തിന് തുടക്കം

നിയമനിര്‍മാണത്തിന് മുന്‍തൂക്കമുള്ള സമ്മേളനം ഡിസംബര്‍ 21 വരെ നീളും. പത്തുദിവസമാണ് സഭ ചേരുന്നത്. ഇതില്‍ ആറുദിവസവും നിയമനിര്‍മാണമാണ് മുഖ്യഅജണ്ട. അംഗങ്ങളുടെ സ്വകാര്യബില്ലിനാണ് രണ്ടുദിവസം നീക്കിവെച്ചിട്ടുള്ളത്. ഉപധനാഭ്യര്‍ഥനകള്‍ സംബന്ധിച്ച ധനവിനിയോഗബില്ലും സഭ പരിഗണിക്കും.
കേരളത്തിന് ഏറെ പ്രയോജനകരമായ ചില ബില്ലുകള്‍ ഈ സമ്മേളനത്തില്‍ നിയമസഭ പരിഗണിക്കുന്നുണ്ട്. എന്നാല്‍ വിലക്കയറ്റം, മണല്‍മാഫിയ ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളുള്ളതിനാല്‍ സഭാതലം ഇളകിമറിയുമെന്ന് ഉറപ്പാണ്.
അരി, ഉള്ളി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയും മണല്‍മാഫിയയുടെ വിളയാട്ടവുമാകും പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആയുധമാക്കുക. ബ്‌ളേഡ്, മണല്‍ മാഫിയകളുടെ വിളയാട്ടവും പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സംഘങ്ങളുമായുള്ള ബന്ധവും പ്രധാന ചര്‍ച്ചാവിഷയമാകും. കോഴിക്കോട് കലക്ടര്‍ക്ക് നേരെയും കൊല്ലം കമീഷണര്‍ക്ക് നേരെയും നടന്ന മണല്‍മാഫിയയുടെ വധശ്രമങ്ങളും സഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ക്ക് വഴിവെച്ചേക്കും. വിഎസിനെതിരെയുള്ള ഭൂമിദാനക്കേസും സഭയില്‍ ചൂടുപിടിച്ച ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications