ഇന്ത്യന്‍ ഇറക്കുമതിക്ക് 73 ശതമാനം ലങ്കന്‍ നികുതി

ഏറ്റവും വിചിത്രമായ കാര്യം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് മാത്രമാണ് ചുങ്കം വര്‍ധിപ്പിച്ചിട്ടുള്ളത്. ജപ്പാന് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കുള്ള നികുതി കുറയ്ക്കുകയാണ് ചെയ്തത്. ഇന്ത്യ ഏറ്റവും കൂടുതല്‍ ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. പുതിയ നികുതി നിര്‍ദ്ദേശം വന്നതോടെ ഇന്ത്യന്‍ കയറ്റുമതിയില്‍ 90 ശതമാനത്തോളം ഇടിവുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ചൈനയുടെ ഇടപെടലാണ് മാലിയെയും ലങ്കയെയും ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്ന വാദം ശക്തമാവുകയാണ്. 20 മില്യന്‍ ഡോളര്‍ ചെലവ് വരുന്ന രണ്ട് ചൈനീസ് വാഹനനിര്‍മാണ യൂനിറ്റുകള്‍ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗികാരം നല്‍കിയിട്ടുണ്ട്.
ഘടകകക്ഷികളുടെയും കുത്തക കമ്പനികളുടെയും താല്‍പ്പര്യത്തിനുവേണ്ടി വിദേശ നയത്തില്‍ വെള്ളം ചേര്‍ത്ത യുപിഎ സര്‍ക്കാറാണ് ഇക്കാര്യത്തില്‍ കുറ്റവാളിയെന്ന് വാദിക്കുന്നവരുമുണ്ട്. മാലി സര്‍ക്കാറും ജിഎംആറും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയം മാത്രമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
സാര്‍ക് രാജ്യങ്ങളെല്ലാം ശ്രീലങ്കയോടൊപ്പം നിന്ന പല സമയത്തും ഡിഎംകെയുടെ ഭീഷണിയ്ക്ക് വഴങ്ങി എതിര്‍ക്കുകയോ മൗനം പാലിക്കുകയോ ചെയ്ത ഇന്ത്യന്‍ നടപടിയ്ക്കുള്ള വില കൂടിയാണിത്. സങ്കുചിതമായ ചിന്തകള്‍ക്കപ്പുറത്തുള്ള വിദേശനയ നിലപാടുകളില്‍ നിന്ന് ഇന്ത്യ പിന്നോക്കം വെച്ചപ്പോള്‍ ചൈന ഇത് മുതലാക്കുകയായിരുന്നു. തെക്കുനിന്നും ഇന്ത്യയെ നിയന്ത്രിക്കാന്‍ മാലി ദ്വീപും ലങ്കയും വരുതിയിലാവേണ്ടതുണ്ടെന്ന് ചൈനയ്ക്ക് നന്നായി അറിയാം.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications